ADVERTISEMENT

കൊച്ചി∙ ഇവൈ കേരളത്തിലെ പ്രഫഷനലുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായി 10000 പേരുള്ളത് 5 വർഷത്തിനകം ഇരട്ടിയാവും. റിക്രൂട്ട്മെന്റിന് ‘മെഗാ ഡ്രൈവ്’ ഈ മാസം തന്നെ തുടങ്ങുമെന്ന് ഇവൈ ഗ്ളോബൽ സർവീസസ് മേധാവിയും വൈസ് ചെയർമാനുമായ അജയ് ആനന്ദ് അറിയിച്ചു. ആഗോള തലത്തിൽ ഇവൈക്ക് 4 ലക്ഷം ടെക്കികളും 5000 കോടി ഡോളർ വാർഷിക വരുമാനവുമുണ്ട്. അതിൽ ഒരു ലക്ഷത്തോളം പേർ ഇന്ത്യയിലാണ്.


കൊച്ചിയിൽ 7600 പേരും തിരുവനന്തപുരത്ത് 2400 പേരുമുണ്ട്. ബെംഗളൂരു കഴിഞ്ഞാൽ ഇന്ത്യയിൽ ഇവൈയുടെ ഏറ്റവും പ്രധാന കേന്ദ്രം കൊച്ചിയാണ്
. ഇൻഫൊപാർക്കിലും സ്മാർട്ട് സിറ്റിയിലുമായി 3 കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഇവൈ നാലാമതായി പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഐടി പദ്ധതിയിലെ ഒരു ടവർ മുഴുവനായി ഏറ്റെടുത്തു. 9 നിലകളിലായി 3 ലക്ഷം ചതുരശ്രയടിയിൽ 2300 പേർക്ക് ഇരിക്കാൻ കഴിയും. കേരളത്തിൽ എഐ, ബ്ലോക്ക്ചെയിൻ, സൈബർ സുരക്ഷ തുടങ്ങിയ നൂതന മേഖലകളിലാണ് ഇവൈ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

 ഗവേഷണ വികസനത്തിനുള്ള ആഗോള ശേഷീ കേന്ദ്രങ്ങൾ (ജിസിസി) ഇന്ത്യയിലാകെ വിദേശ കമ്പനികൾ തുടങ്ങുന്നത് അതിനു ചേർന്ന നൈപുണ്യങ്ങൾ ഇവിടുത്തെ ടെക്കികൾക്കുള്ളതു കൊണ്ടാണ്. കൂടുതൽ പേരെ ആവശ്യമുള്ളതിനാൽ സർവകലാശാലകളുമായി സഹകരിച്ച് കരിക്കുലം നവീകരിക്കാനും വിദ്യാർഥികൾക്കു പരിശീലനം നൽകാനും പദ്ധതികൾ ഇവൈ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വിജയ് ആനന്ദ് അറിയിച്ചു. കേരളത്തിൽ ക്യാംപസുകളിൽ നിന്നു തുടക്കക്കാരെ മാത്രമല്ല പരിചയ സമ്പന്നരേയും റിക്രൂട്ട് ചെയ്യുന്നതാണ്. വിദേശത്തെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും തിരികെ വരുമെങ്കിൽ ഇവിടെ അവസരം ലഭിക്കും. സ്മാർട്ട് സിറ്റിയിലെ പുതിയ ഓഫിസ് സൗകര്യം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

English Summary:

EY Doubles Down on Kerala: Mega Tech Recruitment Drive Announced.EY's Mega Recruitment Drive in Kerala: AI, Blockchain, Cybersecurity Jobs Available

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com