വിദ്യാര്‍ഥികള്‍ക്കായി മുകേഷ് അംബാനിയുടെ 5 ജീവിതപാഠങ്ങള്‍

Mail This Article
വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിലും കരിയറിലും മുന്നേറാന്‍ അനുഭവപാഠങ്ങള്‍ പകര്‍ന്ന് നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്‌സിറ്റിയുടെ 12ാമത് ബിരുദാദാന ചടങ്ങിലാണ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കൂടിയായ അദ്ദേഹം സ്വജീവിത പാഠങ്ങള്‍ പങ്കുവെച്ചത്.
വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം സ്വീകരിക്കേണ്ട സമയമാണിത്. വിശാലമായ അവസരങ്ങള്‍ മുതലെടുക്കാനും ധൈര്യത്തോടും ലക്ഷ്യത്തോടും സമഗ്രതയോടും കൂടി 'സമൃദ്ധ ഭാരതം' കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കാനും തയാറാകണമെന്ന് മുകേഷ് അംബാനി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് അംബാനി നല്‍കിയ അഞ്ച് സന്ദേശങ്ങള്‍ ഇവയാണ്
1. നിങ്ങളുടെ അഭിനിവേശം അഥവാ പാഷന്‍ എന്താണെന്ന് കണ്ടെത്തുക, ചെയ്യുന്ന ജോലി സന്തോഷകരമായി മാറട്ടെ.
2. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആജീവനാന്ത പഠനത്തിനായി പ്രതിജ്ഞാബദ്ധരാവുക. ലൈഫ് ലോംഗ് ലേണിങ് എന്നത് ഒഴിച്ചുകൂടാനാകില്ല.
3. ഒരുമിച്ച് വളരാനും മറ്റുള്ളവരെ ഉയര്‍ത്താനും അറിവ് പങ്കിടുക.
4. വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ അര്‍ത്ഥവത്തായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക.
5. നിങ്ങളുടെ കുടുംബത്തെ വിലമതിക്കുക - അവര്‍ ലക്ഷ്യവും മൂല്യങ്ങളും ശക്തിയും നല്‍കുന്നു.