ഈ 3 തെറ്റുകൾ നിങ്ങളുടെ റെസ്യൂമെയിലുണ്ടോ? ജോലി സാധ്യത ഇല്ലാതാക്കുമെന്ന് മുൻ ഗൂഗിൾ എക്സിക്യൂട്ടീവ്

Mail This Article
ചില തെറ്റുകള്‍ റെസ്യൂമെയില്‍ നിന്ന്ഒഴിവാക്കുന്നത് ജോലി ലഭിക്കാനുള്ള സാധ്യതകള്‍ പല മടങ്ങ് വര്‍ധിപ്പിക്കുമെന്ന് ഗൂഗിള്‍ മുന്‍ എക്സിക്യൂട്ടീവും റിക്രൂട്ടറുമായ ജെന്നി വുഡ്. എഴുത്തുകാരി കൂടിയായ ജെന്നി വുഡിന്റെ അഭിപ്രായത്തില്‍ ഇനി പറയുന്ന മൂന്നു തെറ്റുകള്‍ കൂടി റെസ്യൂമെയില്‍ നിന്ന് ഒഴിവാക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതാണ്.
1. ആവശ്യത്തിലുമധികം ബുള്ളറ്റ് പോയിന്റുകള്‍
റെസ്യൂമെയില്‍ ചില ഭാഗങ്ങള്‍ക്ക് വിശദീകരണം നല്‍കാനായി ചെറിയ ബുള്ളറ്റ് പോയിന്റുകള്‍ നാം നല്‍കാറുണ്ട്. എന്നാല്‍, ഈ ബുള്ളറ്റ് പോയിന്റുകള്‍ അമിതമാകുന്നത് റെസ്യൂമെയുടെ ശോഭ കെടുത്തും. ഒരു തൊഴില്‍ റോളിന്റെ കീഴില്‍ എട്ടും പത്തും ബുള്ളറ്റ് പോയിന്റുകള്‍ എഴുതുന്നത് ഒരു കാര്യത്തെ ചുരുക്കി അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവില്ലായ്മയായി വിലയിരുത്തപ്പെടാമെന്ന് സിഎന്‍ബിസിക്ക് നല്കിയ അഭിമുഖത്തില്‍ ജെന്നി പറയുന്നു. കാര്യങ്ങള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാനും അപ്രധാനമായ സംഗതികളെ നീക്കം ചെയ്യാനും അറിയുന്നവര്‍ക്ക് ഇത്തരത്തില്‍ അമിതമായി ബുള്ളറ്റ് പോയിന്റുകള്‍ ഇടേണ്ടി വരാറില്ല. മറ്റുള്ളവരുടെ സമയത്തിനും ശ്രദ്ധയ്ക്കും നിങ്ങള്‍ നല്കുന്ന പരിഗണനകൂടി കാര്യങ്ങളെ ചുരുക്കി അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനു പിന്നിലുണ്ട്. ഇതിനാല്‍ ഏതു ജോലിക്കും അഞ്ചിനു മുകളില്‍ ബുള്ളറ്റ് പോയിന്റുകള്‍ നല്‍കരുതെന്ന് ജെന്നി ഓർമിപ്പിക്കുന്നു.
2. വെറ്റ് സ്പെയ്സിന്റെ അഭാവം
ഒരു പേജില്‍ നിറയെ അക്ഷരങ്ങള്‍ നിറച്ചു വച്ചാല്‍ വായിക്കുന്നവര്‍ക്ക് അവ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ആവശ്യത്തിന് വൈറ്റ് സ്പേസ് ഇതിനാല്‍ റെസ്യൂമെയില്‍ നല്കാന് ശ്രദ്ധിക്കണം. മുകളിലും താഴെയും വശങ്ങളിലും മാര്‍ജിനുകളും ഓരോ സെഷനുകളുടെയും ഇടയില്‍ സ്പെയ്സും ഇടണമെന്ന് ജെന്നി ശുപാര്‍ശ ചെയ്യുന്നു.
3. ആവശ്യത്തിലധികം ലിങ്കുകള്‍
നിങ്ങളുടെ റെസ്യൂമെയില്‍ ചില ലിങ്കുകള്‍ ചേര്‍ക്കുന്നത് പ്രധാനപ്പെട്ട ചില നേട്ടങ്ങളെ എടുത്തു കാട്ടാന്‍ സഹായിക്കും. പക്ഷേ, അതും അമിതമായാല്‍ റെസ്യൂമെയുടെ വായനക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഓരോ വരി കഴിഞ്ഞും ലിങ്കുകള്‍ വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. റെസ്യൂമെകള് ആകര്‍ഷകമാക്കാന്‍ ഇതിനാല്‍ അത്യാവശ്യമുള്ള ഇടങ്ങളില്‍ മാത്രം ലിങ്കുകള്‍ നല്‍കുക.
വിദേശപഠനമാണോ സ്വപ്നം? സംശയങ്ങൾ വിദഗ്ധരോട് ചോദിക്കാം