Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10–ാം ക്ലാസിനുശേഷം ചേരാവുന്ന ഡിപ്ലോമകൾ

student

SSLCക്കു ശേഷം തൊഴിൽ നേടാൻ സഹായിക്കുന്ന നിരവധി ഡിപ്ലോമകളുണ്ട്. ആറു മാസം മുതൽ മൂന്നു വർഷം വരെ ദൈർഘ്യമുള്ള ഇത്തരം പ്രോഗ്രാമുകൾ കുറഞ്ഞ കാലയളവിൽ ഒരു ജോലിയിൽ പ്രവേശിക്കുവാൻ സഹായിക്കും ഫൊട്ടോഗ്രഫി, ത്രിഡി അനിമേഷൻ, ഫുട് വെയർ ടെക്നോളജ‍ി, അഗ്രികൾ ച്ചർഎന്നിങ്ങനെ വിവിധ മേഖലകളിൽ കോഴ്സുകൾ ലഭ്യമാണ്.

പോളിടെക്നിക് പഠനം
എസ്എസ്എൽസിയോ പ്ലസ്ടുവോ പൂർത്തിയാക്കിയവർക്ക് സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കി മെച്ചപ്പെട്ട തെ‍ാഴിൽ നേടാൻ പോളിടെക്നി ക്കുകൾ സഹായിക്കുന്നു. പോളിടെക്നിക് കോഴ്സുകളുടെ കാലയളവ് മൂന്നു വർഷമാണെങ്കിലും െഎടി‍െഎ കോഴ്സ് പൂർത്തിയാക്കിയവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടു വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാം. 

െഎട‌‍‍ി‍െഎ, പോളിടെക്നിക് ഡിപ്ലോമ, ബിടെക് എന്നിവയെല്ലാം എൻജിനീ യറിങ് വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ പെടുന്ന കോഴ്സുകളാണ്. അവ തമ്മിലുള്ള താരതമ്യം ശ്രദ്ധിക്കുക. 

പോളിടെക്നിക് കോഴ്സുകൾ
കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴൽ AICTE (All india council for technical education) യുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 66 പോളിടെക്നിക്കുകളുണ്ട്. 

SSLC പാസായവർക്ക് ഈ പോളിടെക്നിക്കുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ വ്യത്യ സ്തവിഷയങ്ങളിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകൾക്കു ചേരാവുന്നതാണ്. 

1947ൽ നാലായിരത്തിൽ താഴെകുട്ടികൾക്കു മാത്രം പ്രവേശനം നൽകാൻ കഴിയുമായിരുന്ന 53 പോളിടെക്നിക്കുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് അവയുടെ എണ്ണം 500ൽ അധികമാണ്. മെച്ചപ്പെട്ട ഭൗതിക സൗക ര്യങ്ങളും മികച്ച അധ്യാപകരുമുള്ള പോളിടെക്നിക്കുകളിൽ ഉയർന്ന പ്ലെയ്സ്മെന്റ് സൗകര്യമുണ്ട്. 

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ പരമ്പരാഗത കോഴ്സുകൾക്ക് ഇന്നും പ്രിയമുണ്ട്. അർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്, ഡയറി എൻജിനീ യറിങ്, ടെക്സ്റ്റൈൽ ടെക്നോളജി, ഗ്ലാസ് & സിറാമിക് എൻജിനീയറിങ്, ഇന്റീരിയർ ഡിസൈൻ, പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി, ഹോട്ടൽ മാനേജ്മെ ന്റ് എന്നീ കോഴ്സുകൾക്ക് ഉയർന്ന തൊഴിൽസാധ്യതയുണ്ട്. കേരളത്തിലെ വിവിധ പോളിടെക്നിക്കുകളിൽ ലഭ്യമായ കോഴ്സുകളുടെ വിവരം അനുബന്ധമായി ചേർത്തിട്ടുണ്ട്. 

ITI ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിററ്യൂട്ടുകൾ
കേരളത്തിൽ സർക്കാർ മേഖലയിൽ 82 െഎടി‍െഎകളാണ് നിലവിലുള്ളത്. സ്വകാര്യമേഖലയിൽ 40 ൽ അധികം ITI കൾ പ്രവർത്തിക്കുന്നു. സർക്കാർ മേഖലയിലുള്ള 41 െഎടി‍െഎകളിൽ National council of vocational training (NCVT) അംഗീകാരത്തോടെ നടക്കുന്ന നിരവധി ഏകവത്സര / ദ്വിവൽസര ഗ്രേഡുകൾ ലഭ്യമാണ്. 

ഇതിനു പുറമേ മികവിന്റെ കേന്ദ്രം (Centre of excellence) പദ്ധതിയിലും തിരഞ്ഞെടുക്കപ്പെട്ട ‍െഎടി‍െഎകളിൽ കോഴ്സുകൾ നടത്തിവരുന്നു. 

കൂടാതെ, കേരള ഗവൺമെന്റിന്റെ SCVT (state council of vocational training) പദ്ധതിപ്രകാരവും നിരവധി െഎടിെഎഗ്ര‍േഡുകൾ ലഭ്യമാണ്. ഈ കോഴ്സു കൾ എൻസിവിടിയുടെ കീഴിലല്ലെങ്കിലും PSC അംഗീകാരമുള്ളതുകൊണ്ട് തൊഴിൽ സാധ്യതയ്ക്ക‍ു കുറവൊന്നുമില്ല. 

കോഴ്സ‍ുകൾ

എൻജിനീയറിങ് സ്ട്രീം
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), സർവെയർ, ഇലക്ട്രീഷ്യൻ,  റേഡിയോ/ ടിവി മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, റഫ്രിജറേഷൻ, ഫിറ്റർ, ടർണർ, ആട്ടോമൊബൈൽ, കാർപെന്റർ, പെയിന്റർ, ഗൂൾ & ഡൈ      

നോൺ എൻജിനീയറിങ് സ്ട്രീം
സ്റ്റെനോഗ്രഫി, സെക്രട്ടേറിയിൽ പ്രാക്ടീസ്, ഡ്രസ് മേക്കിങ്, ഫൊട്ടോഗ്രഫി, ഹെയർ & സ്കിൻ കെയർ

കേ‍ാഴ്സുകളുടെ ലിസ്റ്റ് പൂർണമല്ല. സമഗ്രമായ ലിസ്റ്റിന് www.dey.kerala.gov.in/ index.php/courses സന്ദർശിക്കുക. 

VHSE (Vocational Higher Secondary Education)
കേരളത്തിൽ 389 സ്കൂളുകളിലായി 1100 ബാച്ചുകളിൽ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി അഥവാ വിഎച്ച്എസ്ഇ കോഴ്സുകൾ നടത്തിവരുന്നുണ്ട്. പ്ലസ്ടു പഠനത്തോടൊപ്പം ഏതെങ്കിലും ഒരു മേഖലയിൽ തൊഴിൽ പരിശീല നവും നടത്തുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. 

സാങ്കേതിക നൈപുണ്യം കൈവരിച്ചമാനവവിഭവശേഷിയുടെ അപര്യാപ്തതയാണ് ഇന്ത്യയിലെ തൊഴിൽ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രശ്നത്തെ അഭിമുഖീകരിക്കുകയും സാങ്കേതിക വൈദഗ്ധ്യം നേടിയ തൊഴിൽ ശക്തിയെ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ വിദ്യാഭ്യാസപദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനവിഷയങ്ങൾ മൂന്നു പാർട്ടുകളിലായാണ്.

VHSE കോഴ്സുകളുടെ ദൈർഘ്യം രണ്ടു വർഷമാണ്. പ്ലസ്ടുവിനോട് തുല്യത നൽകിയിരിക്കുന്നതുകൊണ്ട് വിഎച്ച്എസ്ഇ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് തടസ്സങ്ങളില്ല. 

പാർട്ട് രണ്ടിലെ ഒാരോ ഗ്രൂപ്പിലും പഠിക്കുന്ന മൂന്നു വിഷയങ്ങൾക്കും കൂടെയുള്ള ഒാപ്ഷണൽ വിഷയം ആ ഗ്രൂപ്പിന് അനുയോജ്യമായ ഒരു തൊഴിലധിഷ്ഠിത വിഷയമായിരിക്കും .

കേരളത്തിൽ വിഎച്ച്എസ്ഇ നൽകുന്ന തൊഴിലധിഷ്ഠിത വിഷയങ്ങളുടെ ചാർട്ട് അന്യത ചേർത്തിട്ടുണ്ട്. 

വിഎച്ച്എസ്ഇ പഠനത്തിനുശേഷം പഠനമേഖലയുമായി ബന്ധപ്പെട്ട ഒരു തൊഴിൽ നേടുകയോ ഏതെങ്കലും കോളജുകളിലോ പോളിടെക്നിക്കുകളിലോ ചേർന്ന് ഉപരിപഠനം നടത്തുകയോ ചെയ്യാവുന്നതാണ്. 

പഠനവിഷയങ്ങൾ

പാർട്ട് l

ഇംഗ്ലിഷ്, എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ്

നിർബന്ധിത വിഷയം 

പാർട്ട് ll

വൊക്കേഷണൽ സബ്ജക്ട് (തിയറി & പ്രാക്ടിക്കൽ)

നിർബന്ധിത വിഷയം

ഗ്രൂപ്പ് എ:ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്

ഒാപ്ഷണൽ

ഗ്രൂപ്പ് ബി: ഫിസിക്സ് കെമിസ്ട്രി, ബയോളജി

ഒാപ്ഷണൽ

പ‍ാർട്ട് lll

ഗ്രൂപ്പ് സി:ഹിസ്റ്ററി, ജ്യേ‍ാഗ്രഫി ഇക്കണോമിക്സ്

ഒാപ്ഷണൽ

ഗ്രൂപ്പി ഡി: ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി മാനേജ്മെന്റ്

ഒാപ്ഷണൽ

വിഎച്ച്എസ്ഇ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിരവധി തൊഴിലവസരങ്ങളുണ്ട്. 

∙ വിഎച്ച്എസ്ഇയിലെ ലാബ് അസിസ്റ്റന്റ് നിയമനത്തിന് വിഎച്ച്എസ്ഇ കോഴ്സ് മതിയായ യോഗ്യതയാണ്. 

∙ 12 വിഎച്ച്എസ്ഇ കോഴ്സുകൾ (സിവിൽ കൺസ്ട്രക്ഷൻ, മെക്കാനിക്കൽ സർവീസിങ്, റഫ്രിജറേഷൻ, റബർ ടെക്നോളജി, അഗ്രിക്കൾച്ചർ എന്നിങ്ങനെ) കേരള പിഎസ്സി പല പോസ്റ്റുകൾക്കും മതിയായ യോഗ്യതയായി അംഗീകരി ച്ചിട്ടുണ്ട്. 

ഗ്രൂപ്പ് ബി വിഭാഗത്തിലെ വൊക്കേഷണൽ വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന വർക്ക് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ഒാപ്ഷണൽ വിഷയങ്ങളോടൊപ്പം, താൽപര്യമുണ്ടെങ്കിൽ, ഗണിതം (Mathematics) ഒരു അധികവിഷയമായി എടുത്തു പഠിക്കാവുന്നതും മെഡിക്കൽ പ്രവേശനപരീക്ഷയോടൊപ്പം എൻജ‍ിനീയറിങ് കോഴ്സുകളി ലേക്കുള്ള പ്രവേശന പരീക്ഷ എഴുതാവുന്നതുമാണ്. കോഴ്സുകളുടെ ലിസ്റ്റിന് അനുബന്ധം കാണ‍ുക. 

കടപ്പാട്

ഉപരിപഠനം
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.