Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുപതാം വയസിൽ ഒന്നാം റാങ്കോടെ സർക്കാർ സർവീസിലേക്ക്

first-rank-holder-adarsh

ഇരുപതാം വയസിലേ സർക്കാർ സർവീസിലെത്താൻ കഴിയുന്നതിന്റെ ത്രില്ലിലാണ് ആർ.ആർ. ആകാശ്. ഒന്നര ലക്ഷത്തോളം പേർ എഴുതിയ പിഎസ്‌സി പരീക്ഷയിലെ ഒന്നാം റാങ്ക് കൂടിയാകുമ്പോൾ അതിന് ഇരട്ടിമധുരം. തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ 93.33 മാർക്കോടെയാണ് ആകാശ് ഒന്നാം റാങ്ക് നേടിയത്..  തിരുവനന്തപുരം ഭരതന്നൂർ ആകാശ് ഭവനിൽ രാജീവിന്റെയും റീനയുടെയും ഏക മകനായ ആകാശിന് സർക്കാർ ജോലിയോടാണു താൽപര്യം. സ്കൂൾ പഠനകാലത്തേ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഡിഗ്രി പഠനത്തോടൊപ്പം വെഞ്ഞാറമൂട്ടിലെ പിഎസ്‌സി കോച്ചിങ് സ്ഥാപനത്തിൽ പരിശീലനം നടത്തി. യൂണിവേഴ്സിറ്റി കോളജിൽ മലയാളം ബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ അപേക്ഷ നൽകിയത്. ഇപ്പോൾ ബിരുദം പൂർത്തിയായി. ജോലിയിൽ പ്രവേശിച്ചാലും  പിഎസ്‌സി പരീക്ഷാ പരിശീലനം തുടരാൻ തന്നെയാണ് ആകാശിന്റെ തീരുമാനം.