Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺട്രാക്ടർ ജോലിയിൽ നിന്ന് സർക്കാർ ജോലിക്ക്

Rank Holder Prabeesh

കോൺട്രാക്ടർ ജോലിക്കിടെ വീണുകിട്ടിയ സമയം വിനിയോഗിച്ചാണ് ബി. പ്രവീഷ് തിരുവിതാംകൂർ ദേവസ്വംബോർഡിൽ ഒാവർസിയർ ഗ്രേഡ് മൂന്ന് (സിവിൽ) റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയത്. പിഎസ്‌സി പരീക്ഷാ പരിശീലനത്തോടൊപ്പം തുടങ്ങിയതാണ് ദേവസ്വംബോർഡ് ഒാവർസിയർ പരീക്ഷാ പരിശീലനവും. ഇതിൽ ഒന്നാം റാങ്ക് നേടാൻ കഴിഞ്ഞത്  അനുഗ്രഹമായി  കരുതുകയാണ് ബി.ടെക്കുകാരനായ പ്രവീഷ്. നാട്ടിലെ എംജി ഗ്രന്ഥാലയത്തിലെ പഠനമാണു മൽസര പരീക്ഷാ പരിശീലനത്തിന് അടിത്തറ പാകിയതെന്നു പ്രവീഷ് പറയുന്നു. രാത്രിയിലായിരുന്നു പഠനം. ക്ലാസുകൾക്ക് ശേഷം കംബൈൻഡ് സ്റ്റഡിയും നടത്താറുണ്ട്.

ഗ്രന്ഥാലയത്തിൽ പഠിപ്പിക്കാനെത്തിയ ഒരു അധ്യാപകൻ പറഞ്ഞതിനനുസരിച്ചാണ് എയ്സിൽ ചേർന്നത്. ഇവിടുത്തെ പരിശീലനമാണ് ഒാവർസിയർ പരീക്ഷയിലെ റാങ്ക് നേട്ടത്തിനു പിന്നിൽ. തൊഴിൽവീഥിയും പരീക്ഷാ പരിശീലനത്തിന് ഉപയോഗിച്ചിരുന്നു.  പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുന്നവർക്കു വേണ്ടതെല്ലാം തൊഴിൽവീഥിയിൽ ലഭ്യമാണ്.  കാസർകോട് വട്ടംതട്ട ബേത്തൂർപാറ എം.കെ. നിവാസിൽ എം. കുഞ്ഞമ്പു നായരുടെയും ബി. ഒാമനയുടെയും മകനാണ്. സഹോദരൻ സതീഷ് കുമാറും എൻജിനീയറാണ്. സഹോദരി ബി. ശാലിനി.