Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്പയർ പദ്ധതി : ഒരു ലക്ഷം ആശയങ്ങൾക്കു 10,000 രൂപ വീതം

scholarship-inspire-scheme

ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ പദ്ധതിയുടെ വിവിധ സ്കീമുകളിൽ അപേക്ഷ ക്ഷണിച്ചു.

1. സ്കീം ഫോർ ഏർലി അട്രാക്‌ഷൻ ഓഫ് ടാലന്റ്സ് (SEATS)
ആറു മ‌ുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് (പ്രായപരിധി: 10– 15 വയസ്സ്) പങ്കെടുക്കാവുന്ന ‘മനക്’ പദ്ധതിയിലേക്ക് ജൂലൈ 31 വരെ സ്കൂളുകൾ വഴി അപേക്ഷിക്കാം. അഞ്ചു ലക്ഷം മി‍ഡിൽ / ഹൈ‌സ്കൂളുകളിലെ കുട്ടികളിൽ നിന്നായി പത്തു ലക്ഷം ആശയങ്ങൾ ശേഖരിക്കും. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന ഒരു ലക്ഷം ആശയങ്ങൾക്കു 10,000 രൂപ വീതം നൽകും.

പ്രോജക്ട്, മോഡൽ തുടങ്ങിയവ തയാറാക്കി ജില്ലാതല എക്സിബിഷനും പ്രോജക്ട് മൽസരത്തിനും എത്തിക്കാനാണ് ഈ സഹായം. കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു തുക നേരിട്ടയയ്ക്കും. ജില്ലാതല വിജയികൾക്കു സംസ്ഥാനതലത്തിലും, അവിടെ മികവു കാട്ടുന്നവർക്കു ദേശീയതലത്ത‌ിലും മൽസരിക്കാം. സർക്കാർ, സ്വകാര്യ, എയ്ഡഡ്, അൺ–എയ്ഡഡ് തുടങ്ങി ഏതു വിഭാഗം സ്കൂളുകൾക്കും രണ്ടോ മൂന്നോ കുട്ടികളെ നിർദേശിക്കാം.

2. അഷ്വേർഡ് ഓപ്പർച്യൂണിറ്റി ഫോർ റിസർച്ച് കരിയേഴ്സ് (AORC):
27 – 32 വയസ്സുള്ള സമർഥരായ ശാസ്ത്രഗവേഷകരെ പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതി രണ്ടു രീതിയിലാണു നടപ്പാക്കുന്നത്. 

(1) എൻജിനീയറിങ്ങും മെഡിസിനും ഉൾപ്പെടെ അടിസ്ഥാന / അപ്ലൈഡ് സയൻസ് ശാഖകളിലെ ഡോക്ടറൽ പഠനത്തിന് 1000 ഫെലോഷിപ്പുകൾ 
(2) ആയിരം പോസ്റ്റ്–ഡോക്ടറൽ ഗവേഷകർക്ക് ഇൻസ്പയർ ഫാക്കൽറ്റി സ്കീം പ്രകാരം ശാസ്ത്ര ശാഖകളിൽ അവസരം.

ഫാക്കൽറ്റി അവാർഡിന് ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. വെബ്സൈറ്റ്:  www.inspireawards-dst.gov.in