Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നനഞ്ഞ സർട്ടിഫിക്കറ്റുകൾ പിഎസ്‌സി സ്വീകരിക്കുമോ?

certificate

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. വെള്ളത്തിൽ കുതിർന്ന സർട്ടിഫിക്കറ്റുകൾ ജോലിയാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമോ എന്നാണ് കോട്ടയം ഇറഞ്ഞാൽ സ്വദേശിയായ നവീനിന്റെ സംശയം. ബന്ധപ്പെട്ടവർ ഇതിനു നൽകിയിരിക്കുന്ന മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്.

വെള്ളം നനഞ്ഞ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ഭാഗികമായോ പൂർണ്ണമായോ മാഞ്ഞുപോയതാണെങ്കിൽ (വായിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ) ഡ്യുപ്ലിക്കറ്റ് സർട്ടിഫിക്കറ്റ് പിഎസ്‌സി ആവശ്യപ്പെടും. ഇത് ഹാജരാക്കുന്നതിലേക്ക്  കുറച്ച് ദിവസങ്ങൾകൂടി ഉദ്യോഗാർഥിക്ക് അനുവദിക്കുകയും ചെയ്യും. വിവരങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നതാണെങ്കിൽ നനഞ്ഞ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ ഇതിൽ തിരുത്തലുകൾ (ഒാവർറൈറ്റിങ് ഉൾപ്പെടെയുള്ള) വരുത്തിയിട്ടുണ്ടെന്ന് തോന്നുന്ന പക്ഷം ഡ്യുപ്ലിക്കറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയേ മതിയാകൂ. 

ഡ്യൂപ്ലിക്കറ്റ് സർട്ടിഫിക്കറ്റിന് സർവകശാലയിൽ അപേക്ഷ നൽകിയിട്ടുള്ള ഉദ്യോഗാർഥികൾക്ക് നിശ്ചിത ദിവസത്തിനു ശേഷമേ സർട്ടിഫിക്കറ്റ് ലഭിക്കൂ. ഇത്തരം സാഹചര്യങ്ങളിൽ ഡ്യൂപ്ലിക്കറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരിക്കയാണെന്നും ഇത്ര ദിവസത്തിനുള്ളിൽ ഇത് ലഭിക്കുമെന്നുമുള്ള വിവരങ്ങൾ രേഖപ്പെടുത്തി സർവകലാശാലയിൽ നിന്നും ഒരു കത്ത് വാങ്ങി പിഎസ്‌സിയിൽ നൽകിയാൽ കൂടുതൽ സാവകാശം പിഎസ്‌സി നൽകും. 

Education News>>