Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎ കഴിഞ്ഞും പഠനാവസരങ്ങ‍ൾ

ca

സിഎ (ചാർട്ടേഡ് അക്കൗണ്ടൻസി) യോഗ്യത നേടിയ ശേഷമുള്ള തുടർപഠനസാധ്യതകൾ എന്തൊക്കെ ? 

ചില വഴ‌ികൾ താഴെ സൂചിപ്പിക്കുന്നു. 

1. സിഎ പ്രഫഷനിൽത്തന്നെ തുണയായി വരുന്ന ഏതാനും പ്രോഗ്രാമുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്നു. ചിലതിങ്ങനെ: ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റ് ‍ഡിപ്ലോമ ഇൻ ഇൻഷുറൻസ് & റിസ്ക് മാനേജ്മെന്റ് / ഇന്റർനാഷനൽ ടാക്സേഷൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ: ജിഎസ്ടി / ആർബിട്രേഷൻ, മീഡിയേഷൻ & കൺസിലിയേഷൻ / ആന്റി മണി ലോണ്ടറിങ് സ്പെഷ്യലിസ്റ്റ് / കോ–ഓപ്പറേറ്റീവ്സ് / നോട്–ഫോർ–പ്രോഫിറ്റ് ഓർഗനൈസേഷൻസ് / വെൽത്ത് മാനേജ്മെന്റ് & ഫിനാൻഷ്യൽ പ്ലാനിങ് / എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ് / കൺകറന്റ്‌ ഓഡിറ്റ് ഓഫ് ബാങ്ക്സ് / ഇന്റേണൽ ഓഡിറ്റ് / മാസ്റ്റർ ഇൻ ബിസിനസ് ഫിനാൻസ് / ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഡിറ്റക്‌ഷൻ / ഇന്ത്യൻ അക്കൗണ്ടിങ് സ്റ്റാൻഡേർഡ്സ് / ഡെറിവേറ്റീവ്സ് /വാല്യുവേഷൻ. വെബ്സൈറ്റ്: www.icai.org 

2. ഐഐഎം ബാംഗ്ലൂർ ഉൾപ്പെടെ മികച്ച പല ബിസിനസ് സ്കൂളുകളും ഫെലോ പ്രോഗ്രാമുകൾക്കും വിവിധ സർവകലാശാലകൾ പിഎച്ച്ഡി പ്രോഗ്രാമുകൾക്കും സിഎക്ക‌ാരെ പ്രവേശിപ്പിക്കും. ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദവും മിക്കപ്പോഴും വേണ്ടിവരും. 

3. സിവിൽ സർവീസസ് പരീക്ഷ എഴുതാൻ സിഎ അംഗീകൃത യോഗ്യതയാണ്.

Education News>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.