Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹകരണ ഡിപ്ലോമ എങ്ങനെയൊക്കെ?

Diploma Diploma

സഹകരണ മേഖലയിൽ ചെറിയ തസ്തികകളിൽ ജോലി ചെയ്യുന്നു. ബിരുദമുണ്ടെങ്കിലും ഉദ്യോഗക്കയറ്റം കിട്ടണമെങ്കിൽ സഹകരണ യൂണിയന്റെ എച്ച്ഡിസിയോ ജെഡിസിയോ വേണം. ജോലി കളഞ്ഞു ക്ലാസിൽ ചേർന്നു പഠിക്കാൻ കഴിയില്ല. ഇത്തരം ഡിപ്ലോമകൾ നേടാൻ വേറെ വഴിയുണ്ടോ ?

ഉത്തരം: ബിരുദധാരികൾക്കു നേടാവുന്ന ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്ഡിസി & ബിഎം), പത്താം ക്ലാസുകാർക്കു നേടാവുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ (ജെഡിസി) എന്നിവ കേരള സംസ്‌ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കോഴ്സുകളാണ്. 

പക്ഷേ, പല തസ്തികകളിലെയും നിയമനത്തിന് ഇവയ്ക്കു പകരം, കേരള പിഎസ്‍സിയും സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡും ഇനിപ്പറയുന്ന യോഗ്യതകളും പരിഗണിക്കാറുണ്ട്. നാഷനൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അഥവാ എച്ച്ഡിസിഎം / കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി കോ ഓപ്പറേഷൻ & ബാങ്കിങ് / സഹകരണം ഐച്ഛികമായ ഡിപ്ലോമ ഇൻ റൂറൽ സർവീസസ് / കേരളത്തിലെ ഏതെങ്കിലും സർവക‍ലാശാല അംഗീകരിച്ച, സഹകരണം ഐച്ഛികമായി 50% എങ്കിലും മാർക്കോടെയുള്ള ബികോം. 

ഇവയിൽ ന്യൂഡൽഹി ആസ്ഥാനമായ നാഷനൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസിഎം (ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്മെന്റ്) സൗകര്യപ്രദമായേക്കും. ഒരുവർഷ കോഴ്സ് താഴെപ്പറയുന്ന യൂണിറ്റുകളിൽ പഠിക്കാം.

∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ്, പൂജപ്പുര (തിരുവനന്തപുരം) / പറശ്ശിനിക്കടവ് (കണ്ണൂർ)

∙ ബെംഗളൂരുവിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് 

നാഷനൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ നിയന്ത്രണത്തിൽ കറസ്പോണ്ടൻസ് രീതിയിൽ നടത്തുന്ന 26 ആഴ്ചത്തെ എച്ച്ഡിസിഎം പ്രോഗ്രാമുണ്ട്. അത് ഇപ്പോൾ കേരളത്തിൽ അംഗീകരിക്കുന്നില്ല. യോഗ്യത നേടേണ്ടത് കറസ്പോണ്ടൻസ്‌ വഴിയോ ഫുൾടൈമായോ എന്ന് എടുത്തുപറഞ്ഞിട്ടില്ലാത്തതിനാൽ നിയമപരമായി തുല്യതയ്ക്കുവേണ്ടി കോടതിയിൽ വാദിക്കാമെങ്കിലും ജയിക്കാൻ സാധ്യത കുറവാണ്. ഉറപ്പുകിട്ടിയാൽ മാത്രം ചേരുക.

Education News>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.