Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിഎആർ പ്രവേശന പരീക്ഷ: കേരളത്തില്‍ കൂടുതൽ സെന്ററുകള്‍

exam പ്രതീകാത്മക ചിത്രം

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ഐസിഎആർ) ബിരുദ, ബിരുദാനന്തര വിഭാഗം അഖിലേന്ത്യ പ്രവേശന പരീക്ഷയ്ക്കു സംസ്ഥാനത്ത് കൂടുതൽ സെന്ററുകൾ അനുവദിച്ചു. 18,19 തീയതികളിലായി നടക്കുന്ന പരീക്ഷകളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി അഞ്ചിലധികം സെന്ററുകളാണ് അനുവദിച്ചത്. കാർഷികം ഐച്ഛിക വിഷയമായി ഉപരിപഠനത്തിനു തയാറെടുക്കുന്ന ഒട്ടേറെ മലയാളി വിദ്യാർഥികൾകള്‍ക്കു ഇത് ആശ്വാസമാകും. 

കനത്തെ മഴയത്തും പ്രളയകെടുതിയിലും വിദ്യാർഥികൾക്കു പല സ്ഥലത്തേക്കും എത്താൻ കഴിയില്ല എന്നുള്ള നിഗമനത്തിലാണ് കൂടുതൽ പരീക്ഷാ സെന്ററുകൾ അനുവദിച്ചത്. തൃശൂർ മണ്ണുത്തി വെറ്ററിനറി സയൻസ് കോളജില്‍ മാത്രമായിരുന്ന പ്രവേശന സെന്ററാണ് മൂന്നു ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്. ഒരു തവണ മാറ്റിവെച്ച പ്രവേശന പരീക്ഷ കേരളത്തിന്റെ ആവശ്യപ്രകാരം ഇനിയും മാറ്റിവയ്ക്കാനുള്ള സാധ്യതയില്ലെന്നു കാർഷിക സർവകലാശാല മുൻ പ്രഫസറും വിദ്യാർഥി ക്ഷേമകാര്യ ഡയറക്ടറുമായിരുന്ന ഡോ.ടി.എൻ. ജഗദീഷ് പറഞ്ഞു. കേരളത്തിൽനിന്നും പ്രതിവർഷം പതിനായിരക്കണക്കിനു വിദ്യാർഥികളാണ് പ്രവേശന പരീക്ഷയെഴുതുന്നത്. അപേക്ഷകരിൽ 80 ശതമാനവും പെൺകുട്ടികളാണ്. 

ജില്ലയും പരീക്ഷാസെന്ററുകളും 

> തൃശൂർ 
മണ്ണുത്തി വെറ്ററിനറി സയൻസ് കോളജ്

> എറണാകുളം

സേക്രഡ് ഹാർട്ട് കോളജ് തേവര

ആനന്ദ ചന്ദ്രോദയം സഭ സ്കൂൾ കല്ലൂർ

ഈശോ ഭവൻ ഗേൾസ് കോളജ്, ബാനർഡി റോഡ് കൊച്ചി

> തിരുവനന്തപുരം 
ലയോള കോളജ് ശ്രീകാര്യം

എസിഇ കോളജ് ഓഫ് എൻജിനീയറിങ് തിരുവല്ലം

ക്രൈസ്റ്റ് നഗർ സീനിയർ സെക്കന്‍ഡറി സ്കൂൾ തീരുവല്ലം

നാഷനല്‍ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കല്ലേറ്റുമുക്ക് മണക്കാട്

ഓക്സ്ഫോർഡ് സ്കൂൾ കല്ലേറ്റുമുക്ക്, മണക്കാട്

> കോഴിക്കോട്

ജെഡിടി ഇസ്‌ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വെള്ളിമാടുകുന്ന്

ജെഡിടി ഇസ്‌ലാം പോളി ടെക്നിക്ക് കോളജ് വെള്ളിമാടുകുന്ന്

ജെഡിടി ഇസ്‌ലാം ന്യു ഹോപ് സ്കൂൾ വെള്ളിമാടുകുന്ന്

കോഴിക്കോട് ഫറൂക്ക് കോളജ്

അൽ ഫറൂക്ക് റെസ്ഡൻഷ്യൽ സ്കൂൾ കോഴിക്കോട്

അൽ ഫറൂക്ക് സെന്റര്‍ ഫറൂക്ക് കോളജ് കോഴിക്കോട്

Education News>>