സിബിഎസ്ഇ സ്കൂളുകളിൽ കായികമേള നടത്താം

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു സിബിഎസ്ഇ സ്കൂൾ കലോൽസവം വേണ്ടെന്നു തീരുമാനിച്ചെങ്കിലും കായികമേള നടത്താമെന്നു തിരുവനന്തപുരം മേഖലാ ഓഫിസറുടെ സർക്കുലർ. പ്രളയം മൂലം പല സ്കൂളുകൾക്കും കായികമേളയ്ക്ക് ഓൺലൈൻ റജിസ്ട്രേഷൻ നടത്താൻ കഴിയാതിരുന്നതിനാൽ സ്പോട്ട് എൻട്രി അനുവദിച്ചു. ഇതിനായി മേളകൾ നടക്കുന്ന സ്കൂളിൽ ബന്ധപ്പെടണമെന്നാണു സർക്കുലറിലെ നിർദേശം.

Education News>>