സയൻസ് ഒളിംപ്യാഡ്: അപേക്ഷ 15 വരെ

രാജ്യാന്തര സയൻസ് ഒളിംപ്യാഡിലേക്കുള്ള ആദ്യ കടമ്പയായ നാഷനൽ സ്റ്റാൻഡേർഡ് എക്സാമിനേഷനുള്ള റജിസ്ട്രേഷനു തുടക്കമായി. എൻഎസ്ഇ കേന്ദ്രങ്ങളായ സ്കൂളുകളിൽ സെപ്റ്റംബർ 15 വരെ റജിസ്റ്റർ ചെയ്യാം. സ്കൂളുകളുടെ പട്ടിക വെബ്സൈറ്റിൽ: www.iapt.org.in ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനാണു കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ ഒളിംപ്യാഡ് നടത്തിപ്പിനു നേതൃത്വം നൽകുന്നത്. 

ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, അസ്‌ട്രോണമി, ജൂനിയർ സയൻസ് എന്നിവയാണ് ഒളിംപ്യാഡ് മത്സരവിഷയങ്ങൾ. റജിസ്ട്രേഷൻ ഫീസ് 150 രൂപ. കൂടുതൽ വിവരങ്ങൾക്ക് 080-49087030; ഇ–മെയിൽ: iapt.nse@gmail.com. ‌

ആർക്കെല്ലാം അപേക്ഷിക്കാം?
അസ്ട്രോണമി, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങളിലെ അപേക്ഷകർ 2018 നവംബർ 30നു മുൻപു 12ലെ പരീക്ഷ എഴുതുന്നവരാകരുത്. 2019 ജൂൺ ഒന്നിനോ അതിനു മുൻപോ സർവകലാശാലാ പഠനം തുടങ്ങുന്നവരുമാക‍രുത്. 1999 ജൂലൈ ഒന്നിനും 2004 ജൂൺ 30നും ഇടയിൽ ജനിച്ചവരാകണം. 

2016 നവംബർ 30 മുതലെങ്കിലും ഇന്ത്യയിലോ ഇന്ത്യൻ സ്‍കൂൾ സമ്പ്രദായത്തിലോ പഠിച്ചിരിക്കണം. 2018ലെ എൻഎസ്ഇജെഎസ് (നാഷനൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ ഇൻ ജൂനിയർ സയൻസ്) എഴുതുന്നവരാകരുത്. ജൂനിയർ സയൻസ് വിഭാഗത്തിലെ അപേക്ഷകർ 2016 നവംബർ 30 മുതലെങ്കിലും ഇന്ത്യയിലോ ഇന്ത്യൻ സ്‍കൂൾ സമ്പ്രദായത്തിലോ പഠിച്ചിരിക്കണം. 

ജനനത്തീയതി
2004 ജനുവരി ഒന്നിനും 2005 ഡിസംബർ 31നും ഇടയിൽ. 

2018ലെ അസ്ട്രോണമി / ഫിസിക്‌സ് / കെമിസ്‌ട്രി / ബയോളജി നാഷനൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ എഴുതുന്നവരാകരുത്. 

മത്സര ഘട്ടങ്ങൾ
1. നാഷനൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ, 2018 നവംബറിൽ, 20,000 മുതൽ 60,000 വരെ കുട്ടികൾ പങ്കെടുക്കും. 

2. ഇന്ത്യൻ നാഷനൽ ഒളിംപ്യാഡ്, 2019 ജനുവരിയിൽ, ഇന്ത്യയിലെ 18 കേന്ദ്രങ്ങളിൽ, 300–500 കുട്ടികൾ പങ്കെടുക്കും. 

3. ഓറിയന്റേഷൻ–കം–സിലക്‌ഷൻ ക്യാംപ്, 2019 ഏപ്രിൽ–ജൂൺ, 35–50 കുട്ടികൾക്ക് അവസരം. 

4. പ്രീ–ഡിപ്പാർച്ചർ ക്യാംപ്–2019 ജൂലൈ–നവംബർ, നാലുമുതൽ ആറുവരെ കുട്ടികൾക്ക് അവസരം. 

5. ഇന്റർനാഷനൽ ഒളിംപ്യാഡ്, 2019 ജൂലൈ–ഡിസംബർ, നാലുമുതൽ ആറുവരെ കുട്ടികൾക്ക് അവസരം.

Education News>>