പ്രളയക്കെടുതി: സ്കോൾ–കേരള രേഖകൾ നഷ്ടമായവർക്ക് ഡ്യുപ്ലിക്കറ്റ്

സ്കോൾ–കേരള വിദ്യാർഥികൾക്കു രേഖകൾ നഷ്ടമായിട്ടുണ്ടെങ്കിൽ അതിന്റെ ഡ്യുപ്ലിക്കറ്റ് അനുവദിക്കും. വ്യവസ്ഥകൾ ഒഴിവാക്കിയാണ് ഡ്യുപ്ലിക്കറ്റ് അനുവദിക്കുക. www.scolekerala.org വെബ്സൈറ്റിൽ നിന്ന് ഇതിനായുള്ള പ്രത്യേക അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ 19ന് അകം എക്സിക്യുട്ടീവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പിഒ, തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 0471–2342950.


Education News>>