Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ഫിസിക്സ് ഗവേഷണത്തിന് ‘ഐനാറ്റ്’

inat

അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ഫിസിക്സ് വിഷയങ്ങളിൽ സ്‌കോളർഷിപ്പോടെ പിഎച്ച്‌ഡി പഠനത്തിന് ‘ഐനാറ്റ് 2018’ പ്രവേശനപരീക്ഷ എഴുതാം. പുണെയിലെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സ് (ഐയുസിഎഎ), ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഭാഗമായ നാഷനൽ സെന്റർ ഫോർ റേഡിയോ അസ്‌ട്രോഫിസിക്‌സ് (എൻസിആർഎ– ടിഐഎഫ്ആർ) എന്നിവിടങ്ങളിലാണു ഗവേഷണാവസരം. 

ഐയുസിഎഎ– എൻസിആർഎ അഡ്മിഷൻ ടെസ്റ്റിന്റെ ചുരുക്കെഴുത്താണ് ‘ഐനാറ്റ്’ യോഗ്യത: 55% മാർക്കോടെ 2019 ജൂലൈയോടെയെങ്കിലും ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, അസ്‌ട്രോണമി, അപ്ലൈഡ് മാത്തമാറ്റിക്‌സ് ഇവയൊന്നിലെ ബിഎസ്‍സി / എംഎസ്‌സി / ഇന്റഗ്രേറ്റഡ് എംഎസ്‍സി, അഥവാ ഏതെങ്കിലും ശാഖയിലെ ബി.ടെക് / എം.ടെക്. യോഗ്യതയനുസരിച്ച് പിഎച്ച്ഡിക്കോ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്കോ പ്രവേശനം നൽകും. അപേക്ഷ: 21 വരെ 

വെബ്സൈറ്റ്: http://inat.ncra.tifr.res.in/INAT2018 രണ്ടു റഫറിമാർ രഹസ്യമായി അയയ്ക്കുന്ന അസെസ്മെന്റ് റിപ്പോർട്ടുകൾ 25ന് അകം എത്തുകയും വേണം. ഈ റിപ്പോർട്ടുകളില്ലെങ്കിലും അപേക്ഷ പരിഗണിക്കുമെങ്കിലും സിലക്‌ഷൻ സാധ്യത കുറയും. 

തിരഞ്ഞെടുപ്പ്: ഡിസംബർ 13നു പുണെയിൽ 2 മണിക്കൂർ പരീക്ഷ; അന്നും പിറ്റേന്നും 45 മിനിറ്റോളം ഇന്റർവ്യൂ. മാത്‌സ്, ഫിസിക്സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ നിന്നാ‌യിരിക്കും ചോദ്യങ്ങൾ – തെറ്റിനു മാർക്ക് കുറയ്ക്കുന്ന 34 ചോദ്യങ്ങളും കുറയ്ക്കാത്ത ആറും. പങ്കെടുക്കാൻ യാത്രപ്പടിയും താമസച്ചെലവും കിട്ടും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Education News>>