വിദേശ വിദ്യാഭ്യാസ പ്രദർശനം 2018, ലോകോത്തര സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ

വിദേശത്ത് ഒരു മികച്ച കോളജിൽ ആഗ്രഹിച്ച കോഴ്സിനു ചേർന്ന് മികച്ച കരിയർ കെട്ടിപ്പടുക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? എന്നാൽ സാന്റാ മോണിക്ക സ്റ്റഡി അബ്രോഡും മലയാള മനോരമയും ചേർന്നു സംഘടിപ്പിക്കുന്ന തെന്നിന്ത്യയിലെ ഏറ്റവും ബൃഹത്തായ വിദേശ വിദ്യാഭ്യാസ പ്രദർശനത്തിന്റെ 2018  പതിപ്പ് ഇതിനുള്ള അവസരമാണ്. സെപ്റ്റംബർ 27 ന്   ഹോട്ടൽ താജ് വിവാന്തയിലും 29 ന് കൊച്ചി താജ് ഗേറ്റ്‌വേ‌‌യിലും ഒക്ടോബർ ഒന്നിന് കോഴിക്കോട് ഹോട്ടൽ പാരാമൗണ്ട് ടവറിലും രാവിലെ 10  മുതൽ അഞ്ചു വരെ  നടക്കുന്ന പ്രദർശനത്തിൽ കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ, അയർലൻഡ്, യുകെ ,യുഎസ്, സ്വീഡൻ, ജർമനി തുടങ്ങി 10 ൽ പരം രാജ്യങ്ങളിൽനിന്ന് 50 ൽ പരം മികച്ച സർവകലാശാലകളും കോളജുകളും പങ്കെടുക്കും.

ഐടി, എൻജിനീയറിങ്, ബിസിനസ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി & ടൂറിസം, ഹെൽത്ത് കെയർ, നഴ്സിങ്, എംബിബിഎസ് തുടങ്ങി വൈവിധ്യവും ജോലിസാധ്യത ഏറെയുള്ളതുമായ 200 ൽ പരം കോഴ്സുകൾ, അഡ്മിഷൻ നടപടിക്രമങ്ങൾ, ഫീസ്, സ്കോളർഷിപ്,  തുടർ ജോലിസാധ്യത എന്നിവയെക്കുറിച്ചെല്ലാം സർവകലാശാല, കോളജ് പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താം. സർട്ടിഫിക്കറ്റുകളുമായി എത്തുന്ന അർഹരായ വിദ്യാർഥികൾക്ക് സ്പോട് അസ്സസ്മെന്റിനും അഡ്മിഷനുമുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാനുള്ള അവസരവും തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ആപ്ലിക്കേഷൻ ഫീ ഇളവ്, സ്കോളർഷിപ് എന്നിവ നേടാനുള്ള അവസരവും ഉണ്ടായിരിക്കും. 

വിദേശ വിദ്യാഭ്യാസ പ്രദർശനം 2018 നോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുള്ള സെമിനാറിൽ വിവിധ രാജ്യങ്ങളിലെ പഠന സാധ്യത, സ്കോളർഷിപ്, പാർട്ട് ടൈം / ഫുൾടൈം ജോലി, പെർമനന്റ് റെസിഡൻസി  തുടങ്ങിയ വിഷയങ്ങളിൽ  ആധികാരിക വിവരങ്ങൾ നൽകുന്നതായിരിക്കും. സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രഷനും 04844140999, 9645222999,  www.overseaseducationexpo.com