Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ക്യു ചാലഞ്ച് ക്വിസ്: വയനാട്ടിൽ എൻ.എസ്. സഞ്ജു ഒന്നാമത്

big-q-wayanad ഒന്നാം സ്ഥാനം നേടിയ കൽപറ്റ ഡിപോൾ പബ്ലിക് സ്കൂളിലെ എൻ.എസ്. സഞ്ജു, രണ്ടാം സ്ഥാനം നേടിയ മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഡിനിൽ ശശിധരൻ, മൂന്നാം സ്ഥാനം നേടിയ കൽപറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിലെ ഹൃദ്യ എസ്. ബിജു എന്നിവർ കൽപറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, സെയ്ന്റ് ഗിറ്റ്സ് ജിഎം ആന്റണി ജോസഫ്, മലയാള മനോരമ ജില്ലാ ലേഖകൻ ഷിന്റോ ജോസഫ്, ക്വിസ് മാസ്റ്റർ റിഷികേഷ് വർമ എന്നിവരോടൊപ്പം.

മലയാള മനോരമ – സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് ജില്ലാതല മൽസരത്തിൽ കൽപറ്റ ഡിപോൾ പബ്ലിക് സ്കൂളിലെ എൻ.എസ്. സഞ്ജുവിന് ഒന്നാം സ്ഥാനം. മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഡിനിൽ ശശിധരൻ രണ്ടാം സ്ഥാനവും കൽപറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിലെ ഹൃദ്യ എസ്. ബിജു മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 7000, 5000, 3000 രൂപ വീതമാണ് സമ്മാനം നൽകിയത്. സ്കൂൾ മൽസര വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും നൽകി. കൽപറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം പുരസ്കാരം സമ്മാനിച്ചു. മലയാള മനോരമ ജില്ലാ ലേഖകൻ ഷിന്റോ ജോസഫ്, സെന്റ് ഗിറ്റ്സ് ജിഎം ആന്റണി ജോസഫ് എന്നിവർ പ്രസംഗിച്ചു. റിഷികേഷ് വർമ ക്വിസ് നയിച്ചു. 

മൂന്നു ലക്ഷം രൂപയും മാതാപിതാക്കളോടൊപ്പം വിദേശയാത്രയുമാണു സംസ്ഥാനതല വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ആദ്യ മൂന്നു സ്ഥാനക്കാർ സമ്മാനത്തുക സ്കൂളുമായി പങ്കിടും.  സംസ്ഥാന മൽസരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും.

Education News>>