Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ക്യു ചാലഞ്ച് ക്വിസ്: മലപ്പുറത്ത് അനന്തകൃഷ്ണൻ ഒന്നാമത്

big-q-malappuram ഒന്നാം സ്ഥാനം നേടിയ അനന്തകൃഷ്‌ണൻ ജി.നായർ (തിരൂർ ജിബിഎച്ച്‌എസ്‌എസ്), രണ്ടാം സ്ഥാനം നേടിയ എ.പി.സെനിൻ അഹമ്മദ് (മൂർക്കനാട് എസ്‌എസ്‌എച്ച്‌എസ്‌എസ്), മൂന്നാം സ്ഥാനം നേടിയ ഒ.മുഹമ്മദ് വസീം (അടയ്‌ക്കാക്കുണ്ട് ക്രസന്റ് എച്ച്‌എസ്‌എസ്) എന്നിവർ കോട്ടയ്‌ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യൻ ഡോ. കെ.മുരളീധരനോടൊപ്പം. സെന്റ്‌ഗിറ്റ്‌സ് ജനറൽ മാനേജർ ആന്റണി ജോസഫ്, മലയാള മനോരമ സ്‌പെഷൽ കറസ്‌പോണ്ടന്റ് അനിൽ കുരുടത്ത് എന്നിവർ സമീപം.

മലയാള‌–മനോരമ സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസിൽ തിരൂർ ജിബിഎച്ച്എസ്എസിലെ അനന്തകൃഷ്ണൻ ജി.നായർ ജില്ലാതല ജേതാവ്. മൂർക്കനാട് എസ്എസ്എച്ച്എസ്എസിലെ എ.പി.സെനിൻ അഹമ്മദ് രണ്ടും അടയ്ക്കാകുണ്ട് ക്രസന്റ് എച്ച്എസ്എസിലെ ഒ.മുഹമ്മദ് വസീം മൂന്നും സ്ഥാനം നേടി. 

ആര്യവൈദ്യശാല അഡീഷനൽ‌ ചീഫ് ഫിസിഷ്യൻ ഡോ. കെ.മുരളീധരൻ സമ്മാനം നൽകി. സെന്റ്ഗിറ്റ്സ് ജനറൽ മാനേജർ ആന്റണി ജോസഫ്, മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് അനിൽ കുരുടത്ത്, എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ബഷീർ എടരിക്കോട് എന്നിവർ പ്രസംഗിച്ചു. ഋഷികേശ് വർമയായിരുന്നു ക്വിസ് മാസ്റ്റർ. 

ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 85 വിദ്യാർഥികൾ മാറ്റുരച്ചു. ഫൈനലിൽ എത്തിയ ആറുപേരിൽനിന്നാണ് കടുത്ത മത്സരത്തിലൂടെ വിജയികളെ കണ്ടെത്തിയത്. ആദ്യ 2 സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. 14 ജില്ലകളിലെയും മൂന്നാം സ്ഥാനക്കാരിൽനിന്ന് ഏറ്റവുമധികം പോയിന്റ് നേടിയ രണ്ടുപേർകൂടി സംസ്ഥാനതലത്തിൽ പങ്കെടുക്കും. 3 ലക്ഷം രൂപയും മാതാപിതാക്കൾക്കൊപ്പം വിദേശത്തു പഠനയാത്രയുമാണ് സംസ്ഥാനതല വിജയിക്കുള്ള സമ്മാനം. രണ്ടാം സമ്മാനം 2 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയും.

Education News>>