Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ക്യു ക്വിസ്: തൃശൂരിൽ ശ്രീരാം മാധവൻ

big-q-tcr ഒന്നാം സ്ഥാനം നേടിയ പി.ശ്രീരാം മാധവനെ തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാർ അഭിനന്ദിക്കുന്നു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ.കുര്യാക്കോസ്, സെന്റ് ഗിറ്റ്സ് പ്രഫ. ചിൻ മോഹൻ, രണ്ടാം സ്ഥാനം നേടിയ പി.ഹരിഗോവിന്ദ്, മൂന്നാം സ്ഥാനം നേടിയ അശ്വിൻ അനിൽ കുമാർ എന്നിവർ സമീപം.

മലയാള മനോരമ–സെന്റ് ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് ജില്ലാതല മൽസരത്തിൽ പൂച്ചെട്ടി ഭാരതീയ വിദ്യാ മന്ദിർ സ്കൂളിലെ വി.ശ്രീരാം മാധവന് ഒന്നാം സ്ഥാനം. ‌ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ പി.ഹരിഗോവിന്ദ് രണ്ടാം സ്ഥാനവും പോട്ടോർ കുലപതി മുൻഷി ഭവൻ വിദ്യാ മന്ദിറിലെ അശ്വിൻ അനിൽകുമാർ മൂന്നാം സ്ഥാനവും നേടി. 

ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 7000, 5000, 3000 രൂപ വീതം സമ്മാനങ്ങൾ നൽകി. സ്കൂൾ മൽസര വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീരാമും ഹരിയും സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും. 

ജില്ലയിലെ 104 സ്കൂളുകളിൽനിന്നുള്ള ആദ്യഘട്ട വിജയികൾ മൽസരത്തിൽ പങ്കെടുത്തു. 14 ജില്ലകളിലെയും മൂന്നാം സ്ഥാനക്കാരിൽനിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടുപേരും സംസ്ഥാനതലത്തിലെത്തും. മൂന്നുലക്ഷം രൂപയും മാതാപിതാക്കളോടൊപ്പം വിദേശയാത്രയുമാണ് സംസ്ഥാനതല വിജയിയെ കാത്തിരിക്കുന്നത്. 

രണ്ടാം സമ്മാനം രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ആദ്യ മൂന്നു സ്ഥാനക്കാർ സമ്മാനത്തുക സ്കൂളുമായി പങ്കിടും. സംസ്ഥാന മൽസരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും.

Education News>>