Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ് കോളജുകളെ അറിയാം

639782628

ചോദ്യം:ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങൾ എവിടെലഭിക്കും?

ഉത്തരം: ഇന്ത്യയിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിയന്ത്രണാധികാരം എഐസിടിഇക്കാണ് (ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ). www.aicte-india.org വെബ്സൈറ്റിൽ അടിസ്ഥാന വിവരങ്ങളുണ്ട്. 2017–18 വർഷത്തിലെ കാര്യങ്ങളാണ് ഇപ്പോഴുള്ളതെങ്കിലും യഥാസമയം അപ്ഡേറ്റ് ചെയ്യും.

വെബ്സൈറ്റിലെ ‘സ്റ്റാറ്റിസ്റ്റിക്സ്’ ലിങ്ക്‌ ഉപയോഗിച്ച് അംഗ‌ീകൃത സർവകലാശാലകൾ, കോളജുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങളറിയാം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും കോളജുകളുടെ പേര്, വില‌ാസം, ഇനം തുടങ്ങിയവ അറിയാം. കോഴ്സ് വിവരങ്ങളിൽ ക്ലിക് ചെയ്താൽ പ്രോഗ്രാം, ലവൽ, സീറ്റുകളുടെ എണ്ണം, പ്ലേസ്മെന്റ് തുടങ്ങിയ വിവരങ്ങൾ ലഭിക്കും. ‘ഫാക്കൽട്ടി ഡീറ്റെയിൽസ്’ ലിങ്കിലൂടെ അധ്യാപകരെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയാം.

വിവരശേഖരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യമാണ് അംഗീകാരമില്ലാത്ത കോളജുകൾ. അംഗീകാരമില്ലാത്ത കോളജുകൾ / കോഴ്സുകൾ, പൂട്ടിപ്പോയ കോളജുകൾ എന്നിവയുടെ വിവരങ്ങളും എഐസിടിഇ സൈറ്റിലുണ്ട്.

‘ഓപ്പർച്യൂണിറ്റീസ്’ ലിങ്കിലെ സ്റ്റുഡന്റ് – ‘നോ യുവർ കോളജ്’ വഴിയും വിവിധ കോളജുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കാം. എഐസിടിഇ വെബ്സൈറ്റിൽ ‌പ്രയോജനകരമായ മറ്റു വിവരങ്ങളുമുണ്ട് – സ്കോളർഷിപ്പുകൾ, ഗവേഷണ – വികസന പദ്ധതികൾ, വിജ്ഞാപനങ്ങൾ മുതലായവ. ഐഐടികളുൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും തനതായ വെബ്സൈറ്റുകളുണ്ട്. ഇവയിലോരോന്നും സ്വന്തം വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും നോക്കാം.

കേരളത്തിലെ ബഹുഭൂരിപക്ഷം എൻജിനീയറിങ് കോളജുകളുടെ വിലാസം, ബിടെക് കോഴ്സുകൾ, സീറ്റുകൾ എന്നിവ അറിയാൻ https://ktu.edu.in എന്ന വെബ്സൈറ്റിലെ അഫിലിയേഷൻ – അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട്സ് – യുജി എന്നീ ലിങ്കുകൾ വഴി സാധിക്കും. സ്റ്റുഡന്റ് ഇൻഫർമേഷൻ ലിങ്കിലെ സ്റ്റുഡന്റ് ഹാൻഡ് ബുക് നോക്കി പഠന പരിശീലനക്രമം മനസ്സിലാക്കുകയും ചെയ്യാം.

പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന സൈറ്റിലെ ‘ലിസ്റ്റ് ഓഫ് പ്രഫഷനൽ കോളജസ്’ – എൻജിനീയറിങ് ലിങ്കുകളിലൂടെ ഓരോ കോളജിനെയും സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാം. ഹോസ്റ്റൽ, കുട്ടികൾക്കുള്ള വാഹനസൗകര്യം മുതലായവയുമുണ്ട്.

Education News>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.