Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലോസഫി പഠിച്ചാലുളള ജോലി സാധ്യതകൾ

student student

ഫിലോസഫി എന്ന ആശയം ആവിഷ്കരിച്ചത് ഗ്രീക്ക് ചിന്തകനായ പൈതഗോറസ് ആണ്. നിലനിൽപ് വിജ്ഞാനം, മനസ്സ്, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പൊതുവായും അടിസ്ഥാനപരമായും പ്രതിപാദിക്കുന്ന വിഷയമാണ് ഫിലോസഫി. ഇന്ത്യൻ ഫിലോസഫിയും വെസ്റ്റേൺ ഫിലോസഫിയും പാഠ്യപദ്ധതിയിലുണ്ട്. ഫിലോസഫിയിൽ ഒരു തൊഴിൽ ലക്ഷ്യമിടുമ്പോൾ ഇവയെക്കുറിച്ചെല്ലാമുള്ള സാമാന്യമായ ഒരവബോധം ഉണ്ടാക്കേണ്ടതാവശ്യമാണ്. വിദ്യാർഥികൾക്കു തിരഞ്ഞെടുക്കാൻ ധാരാളം വിഷയങ്ങൾ ഫിലോസഫിയിൽ ഉണ്ട്. പൊളിറ്റിക്സ്, ലോജിക്, എത്തിക്സ്, റിലീജിയൻ മുതലായവയെല്ലാം ഫിലോസഫിയിൽ ഉൾപെടുന്നു. ഈ മേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ന് നിരവധി അവസരങ്ങളാണുള്ളത്. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് വിദ്യാഭ്യാസ രംഗത്തും സർക്കാർ മേഖലയിലും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന രംഗങ്ങളിലും ജോലികൾ തിരഞ്ഞെടുക്കാം. ഈ വിഷയത്തിൽ അവഗാഹം നേടുന്നവര്‍ക്ക് ഫലപ്രദമായ ആശയ വിനിമയത്തിനും, നന്നായി സംസാരിക്കുന്നതിനും കൂടുതൽ വ്യക്തതയോടെ എഴുതുന്നതിനും സാധിക്കും. പ്രശ്നങ്ങളെ നന്നായി വിശകലനം ചെയ്ത് എളുപ്പത്തിൽ പരിഹാരം കണ്ടെത്താനും അവർക്കാകും. 

അർഹത
ഫിലോസഫിയിൽ ബിരുദപഠനത്തിന് പ്രവേശനം ലഭിക്കുവാൻ അംഗീകൃത കോളജിൽ നിന്നും ഹയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ബിരുദ കോഴ്സിന്റെ കാലയളവ് മൂന്നു വർഷമാണ്. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദപഠനത്തിന് ഏതു വിഷയത്തിലെയും ബിരുദം മതി. മാസ്റ്റേഴ്സ് കോഴ്സിന്റെ കാലയളവ് രണ്ടു വർഷമാണ്. 

ജോലി സാധ്യതകൾ
ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവർക്ക് ഇന്ത്യയിലെവിടെയും വിദേശത്തും ധാരാളം തൊഴിലവ സരങ്ങളുണ്ട്. എച്ച്. ആർ, ഇന്റർവ്യൂവർ, കൺസൽട്ടന്റ്, പബ്ലിക് സർവീസ്, ജേണലിസം, ഗവേഷണം, നിയമം, ഡിപ്ലോമസി, ഇൻഷുറൻസ് തുടങ്ങിയ മേഖലകൾ അവർക്കു തെരഞ്ഞെ ടുക്കാം. ഫിലോസഫിയിൽ ഗവേഷണം നടത്തുന്നവർക്ക് ഗവേഷണ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും അധ്യാപന ജോലിയിലും ശോഭിക്കാം. 

More Campus Updates>>