Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ സുരക്ഷയ്ക്ക് ശക്തമായ നിയമ സംരക്ഷണം

child-abuse

കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ കൂടി വരുന്നു. ലൈംഗികാതിക്രമ കേസുകളും മാനസികവും ശാരീരികവുമായ അതിക്രമങ്ങളും ഇക്കൂട്ടത്തിലുണ്ട്. കൊച്ചു കുട്ടികളെ പീഡിപ്പി ച്ചവർക്കു വധശിക്ഷയുൾപ്പെടെയുണ്ടായിട്ടും കേസുകൾ കുറയുന്നുമില്ല. 

18 വയസ്സു വരെയുള്ളവര്‍ ശിശു സംരക്ഷണ നിയമപ്രകാരം സംരക്ഷണം ലഭിക്കേണ്ടവരാണ്. ശിഷ്യന്മാരെ തല്ലുന്ന ശീല മുള്ള അധ്യാപകർ ജാഗ്രതൈ. വടിയും കൊണ്ട് ഇനി സ്കൂ ളിൽ ചെന്നാൽ സംഗതി പ്രശ്നമാകും. അതു കുട്ടികൾക്കെ തിരെയുള്ള അതിക്രമമായി മാത്രമേ കാണൂ. കുട്ടികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴി‍ഞ്ഞവർഷം മാത്രം രജിസ്റ്റർ ചെയ്ത കേസുകള്‍ എത്രയാണെന്നോ? 1,101. ഈ വർഷം പകുതി കഴിയുമ്പോൾ അത് 1931 കേസുകളായി ഉയർന്നു കഴിഞ്ഞു. 

ദേശീയ ബാലാവകാശ കമ്മിഷൻ, സംസ്ഥാന ബാലാവകാശ കമ്മീഷൻ, സ്റ്റേറ്റ് പ്രൊട്ടക്ഷൻ ഓഫിസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, ചൈൽഡ് ലൈൻ എന്നിവർക്കാണ് കുട്ടികളുടെ സംരക്ഷണത്തിനും ജാഗ്രത പാലിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും ബാധ്യതയുള്ളത്. ഇതിന്റെ ഭാഗമായി  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എല്ലാ ജില്ലകളിലുമുണ്ട്. സാമൂഹിക നീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് മുഖേനയാണ് സംസ്ഥാനത്തു ശിശുസംരക്ഷണ പ്രവർത്തന ങ്ങൾ മുഖ്യമായും നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കലക്ടർ കോ ചെയർമാനുമായ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ മേൽനോട്ടം വഹിക്കുന്നത്. 

ശിശു ക്ഷേമ സമിതിയുടെ ‘തണൽ’ ടോൾഫ്രീ നമ്പർ (1517) നിലവിലുണ്ട്. ശാരീരിക മാനസിക അതിക്രമങ്ങൾ, ലൈംഗിക ചൂഷണം, ലഹരി മരുന്നു പ്രയോഗം, പഠന വൈകല്യം, പഠനം ഉപേക്ഷിക്കല്‍, ബാലവേല തുടങ്ങിയ പ്രശ്നങ്ങൾ ഇതിലൂടെ ആർക്കും അറിയിക്കാം. ജില്ലാ കോർഡിനേറ്റർ മുഖേന പരാതിക്കു പരിഹാരം കാണും.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങള്‍ മറച്ചു വച്ചാൽ (മാതാപിതാക്കള്‍ ഉള്‍പ്പെടെ) ആറുമാസം തടവും പിഴയും ലഭിക്കും. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന പെണ്‍ കുട്ടികളെ വനിതാ എസ്ഐ, മാതാപിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിൽ വേണം മൊഴിയെടുക്കാൻ. കേസുകളുടെ വിചാരണവേളയിൽ ഇരയും പ്രതിയും തമ്മിൽ കാണാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും നിർദേശിക്കുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകൃത്യങ്ങളിൽ പങ്കാളികളായ കുട്ടികളുടെ ഭാവിയെ കേസ് ബാധിക്കരുതെന്നും നിയമത്തിൽ പ്രത്യേകം വ്യക്തമാക്കുന്നു.

സാമൂഹിക സുരക്ഷാ മിഷന്റെ കീഴിൽ പരിമിതമായ സൗകര്യ ങ്ങളിൽ കഴിയുന്ന കുട്ടികൾക്കും അവശത അനുഭവിക്കുന്ന വർക്കും ചികിത്സ വേണ്ടവർക്കുമായി താലോലം, ശ്രുതി തരംഗം, സ്നേഹപൂർവം പോലുള്ള പദ്ധതികളും നടപ്പാക്കി യിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.socialsecuritymission.gov.in സൈറ്റിൽ നിന്നു ലഭ്യമാണ്. 

ബാലവേലയും ഭിക്ഷാടനവും തടയാൻ സർക്കാർ തല നടപടി കൾ തുടരുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി ശരണബാല്യം എന്ന പേരിലുള്ള പദ്ധതി നിലവിലുണ്ട്. ഈ ജില്ലകളിൽ കുട്ടികളെ കണ്ടെത്താൻ ആറു വീതം റെസ്ക്യൂ ഓപ്പറേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ സർക്കാർ സംരക്ഷിത കേന്ദ്രങ്ങളി ലാക്കും. മറ്റു ജില്ലകളിലേക്കും ഇതു ഉടൻ വ്യാപിപ്പിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി  വിവിധ ഹെൽപ് ലൈൻ നമ്പർ 1098 ആണ്. പൊലീസിന്റെ 100 നമ്പരി ലേക്കും വിവരമറിയിക്കാം. trackthemissingchild.gov.in എന്ന പൊലീസ് വെബ്സൈറ്റിൽ കുട്ടികളുടെ വിവരങ്ങൾ ഫോട്ടോ സഹിതം നൽകുന്നുമുണ്ട്. 

ദുരിതങ്ങളിൽ കഴിയുന്നവരും ആശ്രയമില്ലാത്തവരുമായ കുട്ടികൾക്ക് സംരക്ഷണം നൽകി അവരെ പോറ്റി വളർത്താൻ ആഗ്രഹിക്കുന്നവർക്കു സ്കൂൾ അവധിക്കാലത്തേക്കായോ, ദീർഘകാലത്തേക്കായോ കുട്ടിയെ ഏറ്റെടുക്കാം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ വഴി അതിനു റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ അതതു ജില്ലാ ശിശുസംര ക്ഷണ ഓഫീസിൽ നിന്നു ലഭിക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ഇനി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർമാരെ നിയമിക്കും. വനിതാപൊലീസ് ഓഫിസർമാരായിരിക്കും ഇതു കൈകാര്യം ചെയ്യുക. 

Education News>>