Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

HAL: ‌അപ്രന്റിസ്

HAL

നവരത്ന കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ബെംഗളൂരുവിലെ ടെക്നിക്കല്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് പരിശീലനം. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ഏഴ്

താഴെപ്പറയുന്ന വിഭാഗങ്ങളിലാണ് അപ്രന്റിസ്‌ഷിപ്പ് അവസരം. 

1. എയറോനോട്ടിക്കൽ / എയ്റോസ്പേസ് എൻജിനീയറിങ്

2. കെമിക്കൽ എൻജിനീയറിങ്

3. സിവിൽ എൻജിനീയറിങ്

4. കംപ്യൂട്ടർ/ കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇന്‍ഫർമേഷൻ ടെക്നോളജി

5. ഇലക്ട്രിക്കൽ എൻജിനീയറിങ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്

6. ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഏവിയോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് / ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്

7. മെക്കാനിക്കൽ എൻജിനീയറിങ് /ഇൻഡസ്ട്രിയൽ എൻജിനീയറിങ്/ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എൻജിനീയറിങ്/പ്രൊഡക്ഷൻ എൻജിനീയറിങ് മാനേജ്മെന്റ്

8. മെറ്റലർജി എൻജിനീയറിങ് ആൻഡ് മെറ്റീരിയൽ സയൻസ് എൻജിനീയറിങ് 

യോഗ്യത: മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം/അംഗീകൃത പ്രൊവിഷനൽ ബിരുദ സർട്ടിഫിക്കറ്റ്.

യോഗ്യതാ പരീക്ഷ ജയിച്ച് മൂന്നു വർഷം പൂർത്തിയാക്കിയ ഉദ്യോഗാർഥികളും, മുൻ‌പ് അപ്രന്റിഷിപ്പ് പൂർത്തിയാക്കിയവരും റജിസ്റ്റർ ചെയ്തവരും അപേക്ഷിക്കാൻ യോഗ്യരല്ല. ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവരും അയോഗ്യരാണ്.

ഒാൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും  www.hal-india.com എന്ന വെബ്സൈറ്റ് കാണുക. 

Job Tips >>