Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎഎംഎസ്: കെഎംസിടിയിലെ സീറ്റ് 60 ആയി കുറച്ച് ഇടക്കാലവിധി

kmct

കോഴിക്കോട് കെഎംസിടി ആയുർവേദ കോളജിലെ ബിഎഎംഎസ് സീറ്റ് നൂറിൽനിന്ന് 60 ആക്കി പരിമിതപ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും. വിധിപ്പകർപ്പു ലഭിച്ച ശേഷം പ്രവേശനപരീക്ഷാ കമ്മിഷണർ തുടർനടപടി തീരുമാനിക്കും. ഈ വിദ്യാർഥികൾക്ക് അവസരം നൽകണമെങ്കിൽ വീണ്ടും ഓപ്ഷൻ ക്ഷണിച്ച് അലോട്മെന്റ് നടത്തേണ്ടി വരുമോയെന്നും വിധിപ്പകർപ്പു പരിശോധിച്ചാലേ വ്യക്തമാകൂ. 

കെഎംസിടി കോളജിലെ 60 ബിഎഎംഎസ് സീറ്റ് 100 ആക്കി ഉയർത്തി ഹൈക്കോടതി നേരത്തേ ഇടക്കാല ഉത്തരവ് നൽകിയിരുന്നു. തുടർന്നാണ് ഇത്രയും സീറ്റുകളിലേക്ക് അലോട്മെന്റ് നടത്തിയത്. എന്നാൽ 40 അധിക സീറ്റുകൾക്ക് ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കോളജിൽ നടത്തിയ പരിശോധനയിൽ പല പോരായ്മകളും കണ്ടെത്തിയതായി സർവകലാശാല നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. 

പരിശോധനാ റിപ്പോർട്ട് സർവകലാശാലാ ഗവേണിങ് കൗൺസിലിന്റെ പരിഗണനയ്ക്കു വച്ചാൽ നിലവിലുള്ള 60 സീറ്റിന്റെ അംഗീകാരത്തെപ്പോലും ബാധിക്കാം. inset- മൂന്നാം അലോട്മെന്റ്: പ്രവേശനം ഇന്നുവരെ എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കു മൂന്നാം അലോട്മെന്റ് ലഭിച്ചവർ ഇന്നു വരെ ഫീസ് അടയ്ക്കുകയും ഇന്നു വൈകിട്ട് അഞ്ചിനു മുൻപായി കോളജിൽ ചേരുകയും വേണമെന്നാണു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചിരുന്നത്. കെഎംസിടിയിലെ പുറത്താകുന്ന 40 പേർ മറ്റേതെങ്കിലും കോളജിൽ പ്രവേശനത്തിന് അർഹതയുള്ളവരാണോയെന്നു പരിശോധനയിലേ വ്യക്തമാകൂ. ആയുർവേദ ബിരുദ പ്രവേശനത്തിനുള്ള സമയപരിധി കേന്ദ്രം ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്.