Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഡി / എംഎസ് പഠിക്കാം; വാർഷിക ഫീസ് 250 രൂപ

Medical-Student

വാർഷിക ട്യൂഷൻ ഫീസായി 250 രൂപ മാത്രം നൽകി എംഡി / എംഎസ് പ്രോഗ്രാമുകളിൽ പഠിക്കാൻ അവസരമൊരുക്കുകയാണ് മെഡിക്കൽ ഉപരിപഠനരംഗത്തെ ശ്രേഷ്‌ഠസ്‌ഥാപനമായ പിജിഐഎംഇആർ (PGIMER : Post Graduate Institute of Medical Education & Research, Chandigarh: 160012; ഫോൺ : 0172-2755569; ഇ–മെയിൽ: trainingbranchpgi@yahoo.com; Web site : www.pgimer.edu.in). പ്രവേശനത്തിന് നവംബർ രണ്ടു വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ക്ലാസുകൾ 2019 ജനുവരിയിൽ തുടങ്ങും.

പഠനശാഖകൾ
എംഡി: അനസ്തീസിയ, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, മെഡിസിൻ, മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്ട്രെറ്റിക്സ് & ഗൈനക്കോളജി, പീഡിയാട്രിക്സ്, സൈക്യാട്രി, റേഡിയോ–ഡയഗ്നോസിസ്, പതോളജി, ഫാർമക്കോളജി, റേഡിയോതെറപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഫോറൻസിക് മെഡിസിൻ.

എംഎസ്: സർജറി, ഓർതോപീഡിക്സ്, ഓട്ടോലാറിൻഗോളജി, (ഇഎൻടി), ഒഫ്താൽമോളജി

മറ്റു വ്യവസ്ഥകൾ
എംഡി / എംഎസ് വിദ്യാർഥികളെ ജൂനിയർ റസിഡന്റുമാരായി കരുതി, പ്രതിമാസം 56100 രൂപ അടിസ്ഥാനശമ്പളവും അലവൻസുകളും നൽകും. പക്ഷേ സ്പോൺസേഡ് വിഭാഗക്കാർക്ക് ഇൻസ്റ്റിറ്റ്യൂട്ട്‌ വഴി വേതനമില്ല. നിത്യവും 12 മണിക്കൂറോ, അത്യാവശ്യത്തിന് കൂടുതലോ പ്രവർത്തിക്കണം. കോഴ്സ് ദൈർഘ്യമായ മൂന്നു വർഷത്തേക്ക് തുടക്കത്തിലേ കരാറൊപ്പിടണം. ഇടയ്ക്കു വിട്ടുപോകുന്നവർ 5ലക്ഷം രൂപ വരെ പിഴയടയ്ക്കേണ്ടിവരും. 

ഹോസ്റ്റൽ ഡിപ്പോസിറ്റ് അടക്കം തുടക്കത്തിലടയ്ക്കേണ്ടത് 8370 രൂപ. സിലക്‌ഷന്റെ ഭാഗമായി എൻട്രൻസ് പരീക്ഷയുണ്ട്.ഓൺലൈൻ അപേക്ഷാഫീസ് 1000 രൂപ. പട്ടികവിഭാഗം 800 രൂപ. ഭിന്നശേഷിക്കാർ ഫീസ് അടയ്ക്കേണ്ട. സ്പോൺസർ ചെയ്തെത്തുന്നവർക്ക് വിശേഷ വ്യവസ്ഥകളാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് നോക്കുക.

More Campus Updates>>