Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൈറ്റ് ബ്രിയോ ക്വിസ് കോംപറ്റീഷൻ; രജിസ്റ്റർ ചെയ്യാം ഒക്ടോബർ 24 വരെ

brio ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേറ്ററിങ് സയൻസ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് മൽസരത്തിന്റെ ( ബ്രൈറ്റ് ബ്രിയോ–2018) ലോഗോ പ്രകാശനം ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറകടർ ജോസ് വർഗ്ഗീസ് നിർവഹിക്കുന്നു. പ്രിൻസിപ്പിൽ സജിസക്കറിയാസ് പഴേപറമ്പിൽ സമീപം.

രാജ്യാന്തര ഷെഫ് ദിനാചരണത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി  ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (BRIGHT INSTITUTE) ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി  നടത്തുന്ന ഒന്നാമത്  ബ്രൈറ്റ് ബ്രിയോ ക്വിസ് കോംപറ്റീഷൻ (BRIGHT BRIO QUIZ COMPETITION - 2K18), ഒക്ടോബർ 30 ന് രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി   ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് മൽസരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നസ്കൂളുകൾ/ ടീമുകൾ ഒക്ടോബർ 24 നു മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപെട്ട് രജിസ്റ്റർ ചെയ്യുക. 04812402898, 8075820816, 8606022637

മൽസരാർഥികളുടെ ശ്രദ്ധയ്ക്ക്

∙ ഒരു ടീമിൽ രണ്ടുപേർ. ഇരുവരും പ്ലസ്ടു വിദ്യാർഥികളായിരിക്കണം.

∙  മൽസരാർഥികൾ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

∙രജിസ്ട്രേഷൻ ഫീസ് 100 /- രൂപ.

∙ മൽസര വിധി സംബന്ധിച്ച് ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും.

സമ്മാനങ്ങൾ 

ഒന്നാം സമ്മാനം: BRIGHT BRIO EVERROLLING TROPHY With cash award of Rs:3500/- & A Day @ Holiday Inn Cochin with an elaborate Buffet worth Rs:3000/-

രണ്ടാം സമ്മാനം: Cash Award of Rs: 2000/- & A Day @ Crown Plaza Cochin with an elaborate Buffet worth Rs: 2500/-

മൂന്നാം സമ്മാനം:  Cash Award of Rs: 1000/- & A Day @ Olive Down Town Cochin with an elaborate Buffet worth Rs: 1000/-

പഠന വിഷയങ്ങൾ

General Knowledge: 50%Mark, Current Affairs: 25%Mark ,Culinary Arts: 15%Mark ,School Subject:10% Mark