Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ എംബിബിഎസ് കഴിഞ്ഞവർക്ക് രാജ്യത്തു പ്രാക്ടീസ് ചെയ്യാൻ സ്ക്രീനിങ് ടെസ്റ്റ്

mbbs

വിദേശത്ത് എംബിബിഎസ് പഠിച്ച  ഇന്ത്യക്കാർക്ക് രാജ്യത്തു പ്രാക്ടീസ് ചെയ്യാൻ യോഗ്യത നേടുന്നതിനുള്ള എഫ്എംജിഇ (Foreign Medical Graduate Examination) സ്ക്രീനിങ് ടെസ്റ്റിന് നവംബർ 6 വരെ www.nbe.edu.in വഴി റജിസ്റ്റർ ചെയ്യാം. പരീക്ഷ ഡിസംബർ 14ന്. പരീക്ഷാഫലം ജനുവരി 15ന്.

അപേക്ഷാഫീ: 5500 രൂപ കാർഡ് / നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം. 

യോഗ്യത: 2018 നവംബർ 30ന് അകം എംബിബിഎസ് ജയിച്ചിരിക്കണം. അർഹത തെളിയിക്കുന്ന രേഖകൾ നവംബർ 15ന് അകം fmge.cc@nbe.edu.in എന്ന വിലാസത്തിൽ നാഷനൽ ബോർഡിനെ അറിയിക്കണം.   

പരീക്ഷ: 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ; 150 മിനിറ്റ്. ഇങ്ങനെ 2 സെഷനുകളിലായി 300 ചോദ്യങ്ങൾ. 

ഹെൽപ് ലൈൻ: 1800 266 7075. ഇ മെയിൽ nbeexamhelpdesk@gmail.com