Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യമായി പഠിച്ച് ആർമി എൻജിനീയറാകാം

indian-army

കരസേനയിൽ 5 വർഷത്തെ സൗജന്യപരിശീലനത്തിനു ശേഷം എൻജിനീയറായി ലഫ്‌റ്റനന്റ് റാങ്കോടെ സ്‌ഥിരം കമ്മിഷൻഡ് ഓഫിസർതലത്തിൽ സേവനത്തിന് ആൺകുട്ടികൾക്ക് അവസരം. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി എന്നീ വിഷയങ്ങൾക്ക് 12–ാം ക്ലാസിൽ മൊത്തം 70% എങ്കിലും മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം. ജനനം 2000 ജനുവരി ഒന്നിനു മുൻപോ, 2003 ജനുവരി ഒന്നിനു ശേഷമോ ആകരുത്. പരിശീലനം തീരുംവരെ വിവാഹം പാടില്ല. ആകെ 90 ഒഴിവ്; ഇതിനു മാറ്റം വരാം. 10+2 ടെക്‌നിക്കൽ എൻട്രി സ്‌കീം വഴി സിലക്‌ഷൻ കിട്ടുന്നവർക്ക് ആദ്യവർഷം അടിസ്‌ഥാന മിലിട്ടറി പരിശീലനവും, തുടർന്നു 4 വർഷം എൻജിനീയറിങ് ബിരുദത്തിനുള്ള സാങ്കേതികപഠന പരിശീലനങ്ങളുമാണ്. 

കോഴ്‌സ് 2019 ജൂലൈയിൽ തുടങ്ങും. 12 ലെ മാർക്കു നോക്കി മികവുള്ളവരെ 5 ദിവസത്തെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. പഠനത്തിനു ഫീസ് നൽകേണ്ട. പുസ്‌തകങ്ങൾ, താമസം, ഭക്ഷണം, ചികിത്സ മുതലായവയെല്ലാം സൗജന്യം. പരിശീലനത്തിന്റെ ഭാഗമായി  എൻജിനീയറിങ് ബിരുദം നേടാനും കഴിയും. വിവരങ്ങൾക്ക് joinindianarmy.nic.in എന്ന വെബ്‌സൈറ്റിലെ TES 10+2 ലിങ്ക് നോക്കുക. ഓൺലൈൻ അപേക്ഷ 29 വരെ.

Education News>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.