Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിപിഎസ് സ്ഥാപിച്ച സ്കൂൾ ബസുകൾ 150 മാത്രം

സംസ്ഥാനത്തെ ഇരുപതിനായിരത്തിലേറെ സ്കൂൾ ബസുകളിൽ ഇതുവരെ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) സ്ഥാപിച്ചത് 150 ബസുകളിൽ മാത്രം. പിഴ ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കും മുൻപു സ്കൂളുകൾക്കു മുന്നറിയിപ്പു നൽകാൻ ആർടിഒമാർക്കു മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. 

സുരക്ഷ ഉറപ്പാക്കാനും അപകടങ്ങളുണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനം നടത്താനുമാണു ജിപിഎസ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചത്. സമയപരിധി നവംബർ ഒന്നുവരെ നീട്ടിയിട്ടും സ്കൂളുകൾ മുഖം തിരിക്കുന്നുവെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ഇതു സ്ഥാപിച്ച സ്കൂൾ ബസുകളിൽ നിരീക്ഷണം കൃത്യമായി നടക്കുന്നുണ്ട്.  പൊതുഗതാഗതവാഹനങ്ങൾക്കെല്ലാം ജിപിഎസ് സ്ഥാപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവ് ജനുവരി ഒന്നു മുതൽ നടപ്പാകും. 

Education News>>