Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ നിറ്റിയിൽ പിജി ഡിപ്ലോമ

nitie

മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിലെ (നിറ്റി) 2 ദ്വിവത്സര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. 

1. പിജി ഡിപ്ലോമ ഇൻ ഇൻഡസ്‌ട്രിയൽ മാനേജ്മെന്റ്: സമ്പദ്‌രംഗത്തും വ്യവസായമേഖലയിലും മാറിവരുന്ന ട്രെൻഡുകളും വെല്ലുവിളികളും മനസ്സിലാക്കി, മാനവവിഭവ മാനേജ്‌മെന്റ് ചുമതലകൾ നിറവേറ്റാൻ പരിശീലിപ്പിക്കുന്ന പ്രോഗ്രാം. 

2. പിജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് എൻവയൺമെന്റൽ മാനേജ്‌മെന്റ്: ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ, ബിസിനസ് സ്ട്രാറ്റജി അടക്കമുള്ള വിഷയങ്ങൾ. മാനേജ്മെന്റ് / സാങ്കേതിക വീക്ഷണങ്ങളിലൂടെ വിലയിരുത്തി സുരക്ഷയും പരിസ്ഥിതിയും പരിഗണിച്ചുള്ള പ്രവർത്തനങ്ങൾ. 

അപേക്ഷ: ഫെബ്രുവരി 1 വരെ

www.nitie.edu

60 % മൊത്തം മാർക്കോടെ ബിടെക്/ ബിഇ. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 55 % മതി. 2019 സെപ്റ്റംബറിലെങ്കിലും ഫലം നൽകാനാവുന്ന അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ‘ക്യാറ്റ് 2018’ സ്കോറും വേണം. പ്രാഥമിക സിലക്‌ഷനുള്ളവർക്കു മാർച്ച് 25–29 ദിവസങ്ങളിൽ മുംബൈയിൽ ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവും.