Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫയർ ടെക് ആൻഡ് സേഫ്റ്റി മാനേജ്മെന്റ്

fire-extinguisher on flame background

ഫയർ ടെക് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് കോഴ്സ് ഇന്ത്യയിൽ തൊഴിൽ സാധ്യതയുടെ പേരിൽ കുട്ടികളെ വൻതോതിൽ ആകർഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ വിദേശത്തു മിക്ക യൂണിവേഴ്സിറ്റികളിലേയും പ്രധാന കോഴ്സാണ് സേഫ്റ്റി. ഉദ്ദേശക്കണക്കനുസരിച്ച് വ്യവസായങ്ങൾക്കും ഗവൺമെന്റിനുമായി 12000–ൽ അധികം സേഫ്റ്റി ഉദ്യോഗസ്ഥരെയാണ് വർഷം തോറും ആവശ്യമായി വരുന്നത്. സേഫ്റ്റി എൻജിനീയറിങ് മേഖലയിൽ ഫയർ ആൻഡ് സേഫ്റ്റിയെ സംബന്ധിച്ച എല്ലാവിധ ശാസ്ത്ര സാങ്കേതിക വിജ്ഞാനവും ഉൾപ്പെടുത്തിയിരിക്കുന്നു. തീ പ്രതിരോധിക്കുന്ന ഉപകരണങ്ങൾ, പ്ലാന്റുകൾ, അപകട നിയന്ത്രണത്തിനുതകുന്ന നടപടികൾ എന്നിവയെ കുറിച്ചെല്ലാം ഈ കോഴ്സിൽ വിശദമായി പഠിപ്പിക്കുന്നു. ഫയർ സേഫ്റ്റി എൻജിനീയർ– കൺസ്ട്രക്ഷൻ സേഫ്റ്റി ഓഫീസർ– എൻവയേൺമെന്റ് ഓഫീസർ എന്നീ നിലകളിൽ ശോഭിക്കുന്നതിനാവശ്യമായ ഫയർഫൈറ്റിങ്, ൈസക്കോളജിക്കൽ ഗ്രൂമിങ് തുടങ്ങിയവയ്ക്കുള്ള മാനേജീരിയൽ ജോലികൾക്കും ഈ കോഴ്സ് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.  

എണ്ണയുടെ ഏറ്റവും വലിയ സംഭരണകേന്ദ്രമായ ഗൾഫ് രാജ്യങ്ങളിൽ തീപിടുത്തത്തിനുള്ള സാധ്യത കൂടുതലായതിനാൽ ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ ആവശ്യകതയും അവിടെ വളരെ കൂടുതലാണ്. ഈ കോഴ്സ് ജയിക്കുന്നവർക്ക് മറ്റു മേഖലകളെ അപേക്ഷിച്ച് വളരെ ഉയർന്ന ശമ്പളവും ലഭി ക്കുന്നു. സേഫ്റ്റി ഓഫീസർ, സേഫ്റ്റി സൂപ്പർവൈസർ, സേഫ്റ്റി വാർഡൻ, സേഫ്റ്റി ചെക്കർ, സേഫ്റ്റി ഇൻസ്ട്രക്ടർ, സേഫ്റ്റി ഓഡിറ്റർ, സേഫ്റ്റി എൻജിനീയർ, ഫയർ അലാം ടെക്നീഷ്യൻ, ഫയർ പ്രൊട്ടക്ഷൻ ടെക്നീഷ്യൻ തുടങ്ങിയ നിരവധി ജോലികൾ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവരെ കാത്തിരിക്കുന്നു. ഈ രംഗത്തെ 80% തൊഴിലുകൾ സുരക്ഷാരംഗത്തും 10–15% ജോലികള്‍ എൻജിനീയറിങ് മേഖലയിലും 5% ജോലികൾ ഫയർഫൈറ്റിങ് രംഗത്തുമാണ് ഇപ്പോഴുള്ളത്. 

More Campus Updates>