Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെൽട്രോൺ കേന്ദ്രങ്ങളിൽ തൊഴിൽ നൈപുണ്യ കോഴ്സുകൾ

keltron

സംസ്ഥാന സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകൾ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തുന്ന നൈപുണ്യവികസന കോഴ്സുകളിലേക്ക് 21 മുതൽ അപേക്ഷിക്കാം.(കോഴ്സുകളുടെ വിവരം പട്ടികയിൽ).ksg.keltron.in/onlineregistration.php എന്ന സൈറ്റിലോ, ഏതെങ്കിലും കെൽട്രോൺ നോളജ് സെന്റർ വഴി നേരിട്ടോ റജിസ്റ്റർ ചെയ്യാം. പണമടയ്ക്കേണ്ടത് Kerala State Electronics Developments Corporation Ltd എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റ് വഴി. 

നിശ്ചിത ഫീസിനു പുറമേ 18% ജിഎസ്ടിയും അടയ്ക്കണം. വിശദവിവരങ്ങൾക്ക് വെബ്: http://ksg.keltron.in. ഫോൺ : 9188665545; ഇ–മെയിൽ: keltron.enquiry@gmail.com.പട്ടികയിൽ നൽകിയിരിക്കുന്നവയ്ക്കു പുറമേ പ്രിന്റ് / ടിവി ജേണലിസം, മലയാളം വേഡ് പ്രോസസിങ്, ഫാഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, പ്രോഡക്ട് ഡിസൈൻ, തുടങ്ങിയ മേഖലകളിലും, പിഎസ്‌സി നിയമനങ്ങൾക്ക് ഉപകരിക്കുന്ന ഓഫീസ് ഓട്ടോമേഷൻ, വേഡ് പ്രോസസിങ് & ഡേറ്റാ എൻട്രി, പിജിഡിസിഎ കോഴ്സുകളുമുണ്ട്.

More Campus Updates>