Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഡിയോളജിക്കൽ ഫിസിക്സ് ഹൈദരാബാദിൽ

Osmania-University

ഹൈദരാബാദ് ഉസ്മാനിയ സർവകലാശാല, മികച്ച ആശുപത്രികളുടെ സഹകരണത്തോടെ, നടത്തുന്ന 2 വർഷത്തെ ‘പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്’ പ്രോഗ്രാമിലേക്ക് 26 വരെ അപേക്ഷിക്കാം. 

സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച അപേക്ഷ The Director, Directorate of Admissions, Osmania University, Hyderabad-500 007 (ഫോൺ: 040-27090136) എന്ന വിലാസത്തിലെത്തിക്കണം. അപേക്ഷാഫീ 1500 രൂപ ഫോമിനോ‍‍ടൊപ്പം ഡ്രാഫ്റ്റായി അയയ്ക്കണം. ആദ്യവർഷം ക്ലാസ്റൂം പഠനവും രണ്ടാം വർഷം ആശുപത്രി ഇന്റേൺഷിപ്പുമാണ്. സീറ്റ് 20. ഫീസ് 40,000 രൂപ. സ്പോൺസർ ചെയ്തെത്തുന്നവർക്ക് 80,000 രൂപ. 60 % മാർക്കോടെ ഫിസിക്സ്/ ന്യൂക്ലിയർ ഫിസിക്സ് എംഎസ്‌സി അഥവാ തുല്യയോഗ്യത വേണം. 

ഇൻഫർമേഷൻ ബ്രോഷറിൽ പറഞ്ഞിട്ടുള്ള സിലബസ് പ്രകാരമുള്ള 90 മിനിറ്റ് എൻട്രൻസ് പരീക്ഷയിലെ പ്രകടനം നോക്കിയാണു സിലക്‌ഷൻ. പൂർണവിവരങ്ങൾക്കും അപേക്ഷാഫോമിനും www.ouadmissions.com.

കരിയർ സാധ്യത
ആശുപത്രികളിലും റേഡിയോതെറപ്പി കേന്ദ്രങ്ങളിലും റേഡിയോളജിക്കൽ ഫിസിക്സ് പഠിച്ചവരുടെ സേവനം ആവശ്യമുണ്ട്. കാൻസർ ഗവേഷണരംഗത്തും അവസരങ്ങളുണ്ട്. മുംബൈ ഭാഭ അറ്റോമിക് റിസർച് സെന്റർ, തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ തുടങ്ങി ചുരുക്കം സ്ഥലങ്ങളിലേ മികച്ച പരിശീലനഗവേഷണ സൗകര്യങ്ങളുള്ളൂ.

More Campus Updates>