Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപക മികവിന് ‘അർപിത്, ലീപ്

Teacher | Representational image

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മികവു വർധിപ്പിക്കാൻ ലക്ഷ്യമിട്ടു 2 പദ്ധതികൾക്കു മാനവശേഷി മന്ത്രാലയം തുടക്കം കുറിച്ചു: അനുവൽ റീ ഓറിയന്റേഷൻ പ്രോഗ്രാം ഇൻ ടീച്ചിങ് (അർപിത്), ലീഡർഷിപ് ഫോർ അക്കാഡമീഷ്യൻസ് പ്രോഗ്രാം (ലീപ്).

അർപിത്
രാജ്യത്തെ 15 ലക്ഷത്തോളം അധ്യാപകരുടെ പ്രഫഷനൽ മികവു മെച്ചപ്പെടുത്താനുള്ള പദ്ധതി. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 75 നാഷനൽ റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും. ഇതിനകം നിലവിൽ വന്ന കേന്ദ്രങ്ങൾ 47. സാങ്കേതികവിദ്യാധിഷ്ഠിതമായ ഓൺലൈൻ പരി‌ശീലന പ‌ദ്ധതികളാണു നടപ്പാക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രമണ്യൻ.

ലീപ്
55 വയസിൽ കുറവുള്ള, തിരഞ്ഞെടുക്കപ്പെട്ട പ്രഫസർമാർക്കു മൂന്നാഴ്ച നേതൃത്വ പരിശീലനം. ഇതിൽ ഒരാഴ്ച സ്റ്റാൻഫഡ്, ഓക്സ്ഫഡ്, ഹാർവഡ് എ‌ന്നിവയുൾപ്പെടെയുള്ള ‌പ്രമുഖ വിദേശസ്ഥാപനങ്ങളിൽ. 2 വർഷം കൊണ്ടു 450 പേർക്കു പരിശീലനം നൽകുകയാണു ലക്ഷ്യം. ഭാവിയിൽ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള ഉന്നതപദവികളിലേക്കു ലീപ് പരിശീലനം നേ‌ടിയവർക്കു മുൻഗണന കി‌ട്ടും.