Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐടിയിൽ എംഎ ഇംഗ്ലിഷ്/ ഡവലപ്മെന്റ് സ്റ്റഡീസ്

iit-madras-chennai

ഐഐടി മദ്രാസിന്റെ പഞ്ചവൽസര ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിലേക്കു ഡിസംബർ 12 മുതൽ അപേക്ഷിക്കാം. http://hsee.iitm.ac.in

അവസാന തീയതി: ജനുവരി 23, പ്രവേശനപരീക്ഷ: ഏപ്രിൽ 21

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം.

2018ൽ ആദ്യചാൻസിൽത്തന്നെ 60 % മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്കും 2019ൽ പ്ലസ്‌ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.  പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി. സെപ്‌റ്റംബർ 28ന് അകം മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതി.

രണ്ടു കൈവഴികളിലാണ് എംഎ കോഴ്‌സുകൾ: ഇംഗ്ലിഷ് സ്‌റ്റഡീസ്, ഡവലപ്‌മെന്റ് സ്‌റ്റഡീസ്. ഓരോന്നിലും 23 വീതം സീറ്റ്. പട്ടികജാതി / പട്ടികവർഗ / പിന്നാക്ക / ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 15 / 7.5 / 27 / 5 % സീറ്റ് സംവരണമുണ്ട്. മൈനർ സ്ട്രീം, ഇലക്ടീവ് വിഭാഗങ്ങളിൽ സയൻസ്, എൻജിനീയറിങ്, മാനേജ്‌മെന്റ് വിഷയങ്ങളും പഠിക്കാം. 

ജനനം 1994 ഒക്‌ടോബർ ഒന്നിനു മുൻപ് ആകരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവ്.  പരീക്ഷാ ഫീ 2400 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1200 രൂപയടച്ചാൽ മതി. സെമസ്‌റ്റർ ഫീ. 12,147 രൂപ. തുടക്കത്തിൽ ഡെപ്പോസിറ്റടക്കം 22,650 രൂപയടയ്ക്കണം. 

എച്ച്എസ്ഇഇ: വേറിട്ട പരീക്ഷ 
കംപ്യൂട്ടർ വഴി രണ്ടരമണിക്കൂർ ഒബ്‌ജെക്ടീവ് ടെസ്‌റ്റും കടലാസിലെഴുതേണ്ട അര മണിക്കൂർ ഉപന്യാസവുമാണു ഹ്യൂമാനിറ്റീസ് &സോഷ്യൽ സയൻസസ് എൻട്രൻസിന്റെ (എച്ച്എസ്ഇഇ)  ഘടകങ്ങൾ. വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ സിലബസുണ്ട്. ഒബ്‌ജെക്ടീവ് ഭാഗത്തിലെ വിഷയങ്ങൾ ഇംഗ്ലിഷ് (25 % മാർക്ക്), അനാലിറ്റിക്കൽ & ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (25 %), ജനറൽ സ്‌റ്റഡീസ് (50 %) എന്നിങ്ങനെ. ഉപന്യാസവിഭാഗത്തിൽ ആനുകാലികസംഭവങ്ങളടക്കമുള്ള പൊതുവിജ്‌ഞാനം ആസ്‌പദമാക്കിയാകും ചോദ്യങ്ങൾ. ടെസ്‌റ്റിൽ 50 % മാർക്ക് നേടണം; പിന്നാക്ക വിഭാഗക്കാർ 45 %; പട്ടിക വിഭാഗക്കാർ 25 %.