Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വള്ളിപുള്ളി മാറാതെ കാലിക്കറ്റ് ചോദ്യപ്പേപ്പർ

തുടർച്ചയായ രണ്ടാം വർഷവും ഒരേ ചോദ്യക്കടലാസ് നൽകി കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷണം. അഞ്ചാം  സെമസ്റ്റർ ബിഎസ്‌സി സുവോളജിയുടെ സെൽ ബയോളജി ആൻഡ് ജനറ്റിക്സ് പരീക്ഷയിലാണ് വള്ളിപുള്ളി മാറ്റമില്ലാതെ മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചത്. കൊല്ലവും കോഡ് നമ്പറും മാത്രമാണ് മാറിയിട്ടുള്ളത്.  ചോദ്യകർത്താവിനു പറ്റിയ പിഴവാണെന്നാണ് യൂണിവേഴ്സിറ്റി അധികൃതരുടെ നിഗമനം. 

മുദ്രവച്ച കവറിൽ നൽകുന്ന ചോദ്യങ്ങൾ നേരിട്ട് പ്രസിൽ നൽകി അച്ചടിപ്പിക്കുന്നതിനാൽ പരിശോധിക്കാൻ നിർവാഹമില്ല. ചോദ്യങ്ങൾ ആവർത്തിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും പരീക്ഷാ കൺട്രോളർ ഡോ. വി.വി.ജോർജ്കുട്ടി പറഞ്ഞു. എന്നാൽ, പരീക്ഷ റദ്ദാക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. പുനഃപരീക്ഷ വേണ്ടിവന്നാൽ യൂണിവേഴ്സിറ്റിക്കും വിദ്യാർഥികൾക്കും ബാധ്യതയാണ്. 

നിർദേശം വെറുതെയായി നടപ്പാകാതെ ചോദ്യബാങ്ക്
പരീക്ഷകൾക്ക് ചോദ്യബാങ്ക്  എന്ന നിർദേശം വർഷങ്ങളായിട്ടും നടപ്പായില്ല. ചോദ്യങ്ങൾ ആവർത്തിക്കുന്നതും സിലബസിനു പുറത്തുനിന്ന് ചോദ്യങ്ങൾ വരുന്നതും ഒഴിവാക്കാനാണ് ഈ നിർദേശം സർവകലാശാല പരിഗണിച്ചത്. അധ്യാപകരിൽനിന്ന് ചോദ്യങ്ങൾ നേരത്തേ വാങ്ങി ചോദ്യബാങ്ക് തയാറാക്കി പരീക്ഷകൾക്ക് ഉപയോഗിക്കുക എന്നതാണ് ആശയം.

More Campus Updates>