Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബയോളജിക്കൽ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ് പ്രോഗ്രാം

Student Student

പുതിയ ബയോ ഇൻഫോമാറ്റിക് ടൂളുകൾ വികസിപ്പിച്ചെടുക്കുന്നത് വിദ്യാർഥികളെ പഠിപ്പിക്കുന്നതു ലക്ഷ്യമിടുന്ന പ്രോഗ്രാമാണ് ബയോളജിക്കൽ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ് (ബിഐഒ). ബയോ മെറ്റീരിയൽസ്, ബയോ മെക്കാനിക്സ്, സെൽ ആൻ‍ഡ് ടിഷ്യു എൻജിനീയറിങ്, ബയോമെഡിക്കൽ ഡിവൈസസ്, കംപ്യൂട്ടേഷണൽ ബയോ എൻജിനീയറിങ്, ബയോ മെഡിക്കൽ ഇമേജിങ്, പ്രേംഡ് ആൻഡ് സിന്തറ്റിക് ബയോളജി എന്നിവയെ സംബന്ധിച്ചും വിദ്യാർഥികൾക്ക് അറിവുകൾ പകരുന്നു. ബയോളജിക്കൽ പ്രതിഭാസത്തിന്റെ റീ–കൺസപ്ചുലൈസേഷൻ തത്വങ്ങളെ കുറിച്ചും അവർക്ക് അവബോധമുണ്ടാക്കുന്നു. മോളിക്യൂലർ ബയോളജിയെപ്പറ്റിയും വിദ്യാർഥികൾക്ക‌ു സമഗ്രമായ അറിവ് പ്രദാനം ചെയ്യുന്നു. 

അർഹതാ മാനദണ്ഡങ്ങൾ
ബയോളജിക്കൽ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ്  പ്രോഗ്രാമിന് അപേക്ഷിക്കുന്നതിന് ഫിസിക്സ്, ബയോളജി, കെമിസ്ട്രി, മാത്തമാറ്റികസ് എന്നീ വിഷയങ്ങളോടെ അംഗീകൃത ബോർഡിന്റെ പ്ലസ് 2 ജയിച്ചിരിക്കണം. ബയോളജിക്കൽ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദ പഠനത്തിന് ബയോമെഡിക്കൽ, കെമിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻസ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനീയറിങ്, എൻജിനീയറിങ് ഫിസിക്സ്, മെറ്റലർജി ആൻഡ് മറ്റീരിയൽ സയൻസസ് എന്നിവയലെതിലെങ്കിലും ബിരുദം നേടിയിരിക്കണം. 

ബയോളജിക്കൽ സയൻസസ് ആൻഡ് ബയോഎൻജിനീയറിങ്ങിന്റെ ജോലി സാധ്യത
ബയോളജിക്കൽ സയന്റിസ്റ്റ്സ് കൂടാതെ ബയോളജിക്കൽ എൻജിനീയർമാർക്ക് ബയോ–ഇൻസ്ട്രുമെന്റേഷൻ, ബയോ മെക്കാനിക്ക്സ്, ക്ലിനിക്കൽ കൂടാതെ റീഹാബിലിറ്റേഷൻ എൻജിനീയറിങ്ങിൽ സ്പെഷ്യാലിറ്റി ഏരിയകളിൽ ജോലി ചെയ്യാൻ അവസരങ്ങൾ ലഭിക്കുന്നു. റിപ്പോർട്ടുകളനുസരിച്ചു ഫോറൻസിക് സയൻസ് ടെക്നീഷ്യന്മാർക്കു തൊഴിലവസരങ്ങൾ വൻ തോതിൽ കൂടിക്കൊണ്ടിരിക്കുകയാണ്. 

More Campus Updates>