Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ക്യു ക്വിസ്: മാധവൻ മോഹൻ വിജയി

big-q-quiz മലയാള മനോരമ – സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് മൽസര വിജയികൾ സമ്മാനവിതരണ വേളയിൽ. ക്വിസ് മാസ്റ്റർ ഡോ. കെ.എൻ. രാഘവൻ, എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ഡയറക്ടർ തോമസ് ടി.ജോൺ, മൂന്നാം സ്ഥാനം നേടിയ അനന്തകൃഷ്ണൻ ജി.നായർ, ഒന്നാം സ്ഥാനം നേടിയ മാധവൻ മോഹൻ, രണ്ടാം സ്ഥാനം നേടിയ അനന്തു കണ്ണൻ എന്നിവർ വേദിയിൽ.

കൊച്ചി ∙ മനോരമ–  സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് മൽസരത്തിൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ മാധവൻ മോഹന് ഒന്നാം സ്ഥാനം. 3 ലക്ഷം രൂപയും മാതാപിതാക്കൾക്കൊപ്പം വിദേശയാത്രയുമാണു സമ്മാനം.

കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ അനന്തു കണ്ണൻ രണ്ടാമനായി. 2 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മലപ്പുറം തിരൂർ ജിബിഎച്ച്എസിലെ അനന്തകൃഷ്ണൻ ജി.നായർ മൂന്നാമതെത്തി ഒരു ലക്ഷം രൂപ സമ്മാനം നേടി. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് സമ്മാനങ്ങൾ വിതരണം ചെയ്തു.

മൂവായിരത്തോളം സ്കൂളുകൾ പങ്കെടുത്ത ബിഗ് ക്യു ചാലഞ്ചിൽ 12 വിദ്യാർഥികളാണ് അവസാന റൗണ്ടിലെത്തിയത്. ചാരിറ്റി റൗണ്ടിൽ സമ്മാനമായി കിട്ടിയ 6 ലക്ഷത്തോളം രൂപ കുട്ടികൾ വിവിധ സന്നദ്ധപ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു.

സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ഡയറക്ടർ തോമസ് ടി.ജോൺ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.