Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കംപാഷനേറ്റ് കേരളം’ സ്കോളർഷിപ് ഇതുവരെ 9,000 കുട്ടികൾക്ക്; ഇനി അപേക്ഷ സ്വീകരിക്കില്ല

scholarship

പ്രളയബാധിത കുടുംബങ്ങളിലെ 25000 വിദ്യാര്‍ഥികൾക്കു വിദ്യാഭ്യാസ സഹായത്തിനായി കംപാഷനേറ്റ് കേരളം കൂട്ടായ്മ തുട‍ങ്ങിയ സ്കോളർഷിപ് പദ്ധതിയിൽ ഇതുവരെ 9,000 കുട്ടികൾക്കു സ്കോളർഷിപ്പ് ലഭിച്ചെന്നു സംഘാടകർ‌. സ്കോളർഷിപ് ആവശ്യമുള്ളവരെ അവ നൽകാൻ സന്നദ്ധരായവരുമായി ബന്ധിപ്പിക്കുകയായിരുന്നു പദ്ധതി. കാൽലക്ഷം വിദ്യാർഥികൾക്കു സ്കോളർഷിപ്പ് എത്തിക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ 26,000 അപേക്ഷകളാണ് ലഭിച്ചത്.

ഇടനിലക്കാരില്ലാതെ നേരിട്ടു സ്കോളർഷിപ് എത്തിക്കുകയായിരുന്നു പദ്ധതി. നേരത്തെ ലഭ്യമായ അപേക്ഷകൾ പരിശോധിക്കുകയും സഹായിക്കാൻ മനസ്സുള്ളവരുമായി അവരെ കൂട്ടിമുട്ടിക്കുകയും ചെയ്യുന്ന നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത് . ഇൗ അപേക്ഷകളിൽ നടപടി സ്വീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും കംപാഷനേറ്റ് കേരളം സ്കോളർഷിപ്പ്‌ അപേക്ഷകൾ ഈ അദ്ധ്യയന വർഷം സ്വീകരിക്കുന്നില്ലെന്നും സംഘാടകർ അറിയിച്ചു.