Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദ്യക്കടലാസിനൊപ്പം ഭൂപടമില്ല; ആശയക്കുഴപ്പം, നെട്ടോട്ടം

Kannur school loses entrance exam chance after teachers refuse Ockhi aid

തിരുവനന്തപുരം ∙ വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച മൂലം 10ാം ക്ലാസിലെ സാമൂഹികശാസ്ത്ര പരീക്ഷയുടെ ചോദ്യക്കടലാസിനൊപ്പം ഇന്ത്യയുടെ ഭൂപടം സ്കൂളുകളിലേക്ക് അയച്ചില്ല. ഇന്നലെ നടന്ന ക്രിസ്മസ് പരീക്ഷയിലാണു പ്രശ്നം. ഇന്ത്യയുടെ ഭൂപടത്തിൽ ചില പർവതങ്ങളുടെയും സ്ഥലങ്ങളുടെയും സ്ഥാനം അടയാളപ്പെടുത്താനുള്ള ചോദ്യം പരീക്ഷയിലുണ്ടായിരുന്നു. പ്രശ്നം ശ്രദ്ധയിൽപെട്ടപ്പോൾ ഭൂപടം എല്ലാ സ്കൂളുകളിലേക്കും ഇമെയിലിൽ അയച്ചു. തുടർന്ന് പ്രധാന അധ്യാപകർ പകർപ്പെടുത്തു വിതരണം ചെയ്തു. 

ചോദ്യക്കടലാസ് തയാറാക്കുന്നത് എസ്‌സിഇആർടിയും അച്ചടിച്ചു സ്കൂളുകളിലെത്തിക്കുന്നതു പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റുമാണ്. ചോദ്യക്കടലാസിന്റെ ഉള്ളടക്കം അറിയില്ലെന്നും, തയാറാക്കിയവർ ഭൂപടം നൽകാൻ നിർദേശിക്കേണ്ടതായിരുന്നെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് പറയുന്നു. അതേസമയം ,ചോദ്യകർത്താക്കളെ നൽകുന്നതും ചോദ്യങ്ങൾ പരിശോധിക്കുന്നതും മാത്രമാണു തങ്ങളുടെ ചുമതലയെന്നാണ് എസ്‌സിഇആർടി നിലപാട്. ഭൂപടം അയച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് പകർപ്പ് വിതരണം ചെയ്യണമെന്ന ഇ മെയിൽ ചൊവ്വാഴ്ച രാത്രിയോടെ എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർക്കും നൽകിയിരുന്നു. ഇവർ ഡിഇഒമാർക്കും അവർ സ്കൂളുകൾക്കും നിർദേശം നൽകി. 

ഇന്നലെ രാവിലെ പരീക്ഷ തുടങ്ങുന്നതിനു മുൻപാണു ചില സ്കൂൾ അധികൃതർ സന്ദേശം കാണുന്നത്. തുടർന്നു പ്രിന്റ് ഔട്ടും പകർപ്പും എടുക്കാനുള്ള നെട്ടോട്ടമായിരുന്നു. പരീക്ഷ തുടങ്ങിയപ്പോഴേക്കും ഭൂപടം വിതരണം ചെയ്തു.