Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷയുടെ പേരു മാറി ചോദ്യക്കടലാസ്; ഉത്തരം കിട്ടാതെ സ്കൂളുകൾ

exam-hall Representational image

ചോദ്യക്കടലാസിൽ പരീക്ഷയുടെ പേരു മാറിയതിൽ ആശയക്കുഴപ്പം. വിദ്യാഭ്യാസ വകുപ്പിന്റെ എട്ടാം ക്ലാസിലെ അടിസ്ഥാന പാഠാവലി പരീക്ഷയുടെ ചോദ്യക്കടലാസിൽ കേരള പാഠാവലി എന്നാണ് എഴുതിയിരുന്നത്. കേരള പാഠാവലി പരീക്ഷ നേരത്തെ കഴിഞ്ഞിരുന്നതിനാൽ അധ്യാപകർ ആശയക്കുഴപ്പത്തിലായി. പല സ്കൂളുകളിലും മലയാളം അധ്യാപകർ വന്നു പരിശോധിച്ച ശേഷമാണു പരീക്ഷയുടെ പേരു മാത്രമേ മാറിയിട്ടുള്ളൂവെന്നും ചോദ്യങ്ങൾ അടിസ്ഥാന പാഠാവലിയിൽ നിന്നു തന്നെയുള്ളതാണെന്നും മനസ്സിലാക്കിയത്.

എസ്ഇആർടിയാണു ചോദ്യക്കടലാസ് തയാറാക്കിയത്. സർവശിക്ഷ വിഭാഗമാണ് അച്ചടിച്ചു വിതരണം ചെയ്യുന്നത്. എവിടെയാണു പിശകു സംഭവിച്ചതെന്നു കണ്ടെത്തിയിട്ടില്ല. അതേസമയം, ചോദ്യക്കടലാസി‍ൽ പരീക്ഷയുടെ പേരു തെറ്റിയ വിവരം നേരത്തെ തന്നെ മനസ്സിലായിരുന്നുവെന്നും എഇഒമാർ വഴി സ്കൂളുകളിലേക്ക് അറിയിക്കാൻ നിർദേശം നൽകിയിരുന്നെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നു. എന്നാൽ, ഇക്കാര്യം പല സ്കൂളുകളും അറിഞ്ഞിട്ടില്ല.