sections
MORE

സിഎസ്ഐആർ ലാബുകളിൽ അവധിക്കാല പരിശീലനം

csir
SHARE

എൻജിനീയറിങ്, ടെക്നോളജി, സയൻസ് വിദ്യാർഥികൾക്ക് സിഎസ്ഐആർ ലാബുകളിൽ ശാസ്ത്രജ്ഞരുമായി ഇടപഴകി, ഗവേഷണശൈലികൾ പരിചയപ്പെടാൻ എസിഎസ്ഐആർ അവസരമൊരുക്കുന്നു. മേയ് മുതൽ ഓഗസ്റ്റ് വരെ സൗകര്യമുള്ള രണ്ടു മാസം 20 സമർഥർക്കു സമ്മർ ട്രെയിനിങ് നൽകും. പ്രതിമാസം 25,000 രൂപ സ്കോളർഷിപ് കിട്ടും. മൂന്നാം വർഷ ബിടെക്, ഒന്നാം വർഷ എംടെക് / എംഎസ്‌സി വിദ്യാർഥികൾക്ക് ഈ മാസം 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

5 വർഷ ഇന്റഗ്രേറ്റഡ് എംടെക് / എംഎസ്‌സി കോഴ്സുകളിലെ മൂന്നാം / നാലാം വർഷക്കാരെയും പരിഗണിക്കും. വിജയകരമായി െട്രയിനിങ് പൂർത്തിയാക്കി റിപ്പോർട്ട് നൽകുമ്പോൾ സ്കോളർഷിപ് നൽകും. വിശദാംശങ്ങൾക്ക്: ഇമെയിൽ info@acsir.res.in, വെബ്സൈറ്റ് http://acsir.res.in.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA