sections
MORE

വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹമുണ്ടോ?

azim-premji-university
SHARE

സാമൂഹ്യ പരിവർത്തനം ലക്ഷ്യമിടുന്ന തൊഴിൽ മേഖലകളിൽ താൽപര്യമുള്ള ആളാണോ നിങ്ങൾ...? നയരൂപീകരണ പ്രക്രിയ മുതൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ വരെയുള്ള വിവിധതലങ്ങളിൽ കാര്യമായ സംഭാവനകൾ നൽകാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ സാമൂഹികമേഖലയിലെ തൊഴിൽ സാധ്യതകൾ നിങ്ങൾക്കു രാഷ്ട്രനിർമ്മാണത്തിൽ നേരിട്ടിടപെടാനുള്ള സുവർണാവസരങ്ങളാണ്. ‍ 

വർധിച്ചു വരുന്ന പാരിസ്ഥിതിക–സാമൂഹിക പ്രശ്നങ്ങൾ നിങ്ങളെയും ആശങ്കയിലാഴ്ത്തുന്നുണ്ടാവാം. കാലാവസ്ഥാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ജല–ഊർജ സ്രോതസ്സുകളുടെ അനിയന്ത്രിതമായ ചൂഷണം, ആരോഗ്യ– വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥ തുടങ്ങിയുള്ള പ്രതിസന്ധികളെ നേരിടാൻ നൂതനവും സമഗ്രവുമായ വീക്ഷണം ആവശ്യമാണ്. ഗവേഷണ പ്രബന്ധങ്ങളിലെ സ്ഥിതി വിവരക്കണക്കുകൾക്കപ്പുറം ഇത്തരം പ്രശ്നങ്ങളിൽ നേരിട്ടിറങ്ങി പ്രവർത്തിക്കുവാനും പരിഹാരമാർഗങ്ങൾ നടപ്പിലാക്കാനുമുള്ള സാധ്യതകളാണ് സാമൂഹിക മേഖലയിലെ തൊഴിലിടങ്ങൾ. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഉദ്യോഗാർഥി എന്ന നിലയിൽ പ്രശ്നങ്ങളെ അടിത്തട്ടിൽ നിന്നും മനസ്സിലാക്കിയുള്ള പ്രവർത്തനങ്ങൾ ഈ മേഖല ആവശ്യപ്പെടുന്നുണ്ട്. വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയ നേതൃത്വം, പൗരസമൂഹം, കോർപ്പറേറ്റുകൾ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടിവരുന്നതിനാൽ soft skills പരിപോഷിപ്പിക്കുവാൻ ഈ ജോലികൾ പ്രചോദനമാകും. 

azimpremji3

ദാരിദ്ര്യം, വിദ്യാഭ്യാസ –  ആരോഗ്യ–പാരിസ്ഥിതിക രംഗങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങി രാഷ്ട്ര പുരോഗതിക്ക് വെല്ലുവിളികളേറുമ്പോൾ അവയെ തരണം ചെയ്യാൻ സർക്കാരേതര സംഘടനകളും സാമൂഹിക കൂട്ടായ്മകളും സംരംഭങ്ങളും അത്യന്താപേക്ഷിതമാണ്. ഇത്തരം സംഘടനകളിൽ Programme Managers, Fund-raisers, Communication

Staff, Researchers തുടങ്ങി തൊഴിലവസരങ്ങൾ ഏറെയാണ്. വിഷയനൈപുണ്യവും വ്യത്യസ്തവും, വിശാലവുമായ അഭിരുചികളും ഈ മേഖലകളിൽ പ്രവർത്തിക്കുവാൻ നിങ്ങളെ സജ്ജരാക്കും. സഹകരണ മനോഭാവവും കൂട്ടായ്മകളുമാണ് സാമൂഹിക പുരോഗതിക്കും മാറ്റങ്ങൾക്കും ചുക്കാൻ പിടിക്കേണ്ടത്. കോർപ്പറേറ്റ്, വ്യവസായ രംഗങ്ങളിലെ അനോരോഗ്യകരമായ മത്സരബുദ്ധി ഇത്തരം തൊഴിലിടങ്ങളിൽ ആവശ്യമില്ല. 

azimpremji1

2013–ലെ കമ്പനീസ് ആക്ട് പ്രകാരം കോർപ്പറേറ്റുകൾ വാർഷിക ലാഭത്തിന്റെ രണ്ടു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ  പ്രവർത്തനങ്ങൾക്കായി നീക്കിവെക്കേണ്ടതുണ്ട്. ഇതിനെത്തുടർന്ന് 2014 –ൽ Ministry of Corporate Affairs ഇത്തരം പദ്ധതികളിൽ  സർക്കാരേതര   സംഘടനകളുമായി കോർപ്പറേറ്റുകൾ യോജിച്ചു പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതു സാമൂഹികമേഖലയിൽ പുത്തനുണർവുണ്ടാക്കുകയും നിരവധി എൻജിനീയർമാർ, ബിസിനസ്സ്–മാനേജ്മെന്റ് ബിരുദ ധാരികൾ, IT പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് ഈ മേഖലയിലേക്കു കടന്നുവരാനുള്ള പ്രചോദനമാവുകയും ചെയ്തു. 

സാമൂഹിക വികസന രംഗത്തു കാര്യശേഷിയു ള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന പ്രമുഖ സ്ഥാപനമായ ബാംഗ്ലൂരിലെ അസിം പ്രേംജി സർവകലാശാല (APU) യിൽ 2017–ലെ ബിരുദാനന്തര പഠനത്തിനു ചേർന്ന 376 വിദ്യാർഥികളിൽ 35 ശതമാനവും മുൻ ജോലി പരിചയമുള്ളവരാണ്. അസിം പ്രേജി സർവകലാശാലയുടെ കണക്കനുസരിച്ച് 2017–ൽ Education, Development, Policy and Governance കോഴ്സുകളിലെ 95 ശതമാനം വിദ്യാർഥികൾക്കും നിയമനം ലഭിച്ചത് സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലാണ്. 2015 മുതൽ 20 17 വരെയുള്ള  കാലയളവിൽ  കാമ്പസ് നിയമനങ്ങളിൽ പങ്കാളികളായ സംഘടനകളുടെ എണ്ണത്തിൽ രണ്ടരമടങ്ങ് വർധന ഉണ്ടായിട്ടുണ്ട്. പ്രതിമാസ ശമ്പളവും ഈ കാലയളവിൽ 35 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടെന്നതും സാമൂികമേഖലയിലെ ജോലികൾക്കുള്ള അംഗീകാരത്തെ സൂചിപ്പിക്കുന്നു.   

azimpremji2

സ്വന്തമായി ചില സാമൂഹിക സംരഭങ്ങൾക്ക് തുടക്കം കുറിക്കാനും പ്രധാനമന്ത്രിയുടെ ഫെലോഷിപ്പ്, സ്വച്ഛ ഭാരത ഫെലോഷിപ്പ് തുടങ്ങിയവയ്ക്ക് അർഹരാകാനും ഇവിടെ നിന്നിറങ്ങിയ വിദ്യാർഥികള്‍ക്കായിട്ടുണ്ട്. 

2017 ൽ അസിം പ്രേംജി സർവകലാശാലയിലെ M A Development കോഴ്സിൽ പ്രവേശനം നേടിയ ഹൻസിക സിങ് (31) ഇന്ത്യയിലെ പ്രശസ്തമായ ഒരു ഫാഷൻ ടെക്നോളജി സ്ഥാപനത്തിൽ നിന്നാണ് ബിരുദം നേടിയത്. ഫാഷൻ വ്യവസായത്തിലെ അപകടകരമായ വിഭവചൂഷണവും പാഴാക്കലും ഹൻസികയെ അലട്ടിയിരുന്നതിനാൽ, പാരിസ്ഥിതിക സുസ്ഥിരതയെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള ലക്ഷ്യവുമായാണ് ഈ വിദ്യാർഥിനി അസിം പ്രേംജി സർവകലാശാലയിലെത്തിയത്. പഠനത്തിനു ശേഷം സ്വതന്ത്ര ഗവേഷകയായി ജോലി ചെയ്യുന്ന ഹൻസിക വായുമലിനീകരണം, ലിംഗസമത്വം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലാണ് ഇപ്പോൾ തന്റെ സേവനം ലഭ്യമാക്കുന്നത്. ‘‘സാമൂഹ്യനീതിക്കായി പ്രവർത്തിക്കാനാഗ്രഹിച്ചിരുന്ന എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ കഴിയുന്നെന്നു മാത്രമല്ല, എനിക്ക് ചുറ്റുമുള്ള സാമൂഹിക സാംസ്ക്കാരിക വ്യവസ്ഥിതിയിൽ വരുന്ന പ്രതീക്ഷാ നിർഭരമായ മാറ്റങ്ങൾ കണ്ടഭിമാനിക്കാനും കഴിയുന്നെന്നുള്ളതാണ് ഈ ജോലി എനിക്ക് തരുന്ന സന്തോഷം’’– ഹൻസിക പറയുന്നു. 

Azim-Premji-University2

ഹൻസികയെപ്പോലെ  സാമൂഹിക പ്രതിബദ്ധതയുള്ള  ഒരാളാണോ  നിങ്ങൾ..?  എങ്കിൽ സ്വന്തം പാഷൻ നല്ല വരുമാനമുള്ള ജോലിയാക്കി മാറ്റാൻ നിങ്ങൾക്കും സാധിക്കും . സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാവാൻ ആഗ്രഹിക്കുന്ന ഒരു പ്രൊഫഷണലാണ് നിങ്ങളെങ്കിൽ ഒരു ജോലിമാറ്റത്തിനുള്ള അനുയോജ്യമായ സമയവും ഇതു തന്നെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN NEWS
SHOW MORE
FROM ONMANORAMA