sections
MORE

ലളിതമായി കോഡിങ് പഠിപ്പിക്കും ഗൂഗിളിന്റെ ഗ്രാസ്‌ഹോപ്പര്‍

grass-hopper
SHARE

ഇക്കൊല്ലം എന്തെങ്കിലും പുതുതായി പഠിക്കുമെന്നു പുതുവര്‍ഷ പ്രതിജ്ഞയെടുക്കുന്നവരുണ്ട്. അതിവേഗം മാറുന്ന ലോകത്തില്‍ പുതിയ കഴിവുകളും നൈപുണ്യങ്ങളും ആര്‍ജ്ജിക്കുന്നതു നല്ലതാണുതാനും. 

പുതിയൊരു വിദ്യ പഠിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പിന്നെ അതു കംപ്യൂട്ടര്‍ കോഡിങ്ങായാലോ. എന്ത്?, കോഡിങ്ങോ, ഞാനോ എന്നു പറഞ്ഞു പിന്‍വലിയാന്‍ വരട്ടെ. സാധാരണക്കാര്‍ക്കു കോഡിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന ആപ്ലിക്കേഷനുകളുണ്ട്. 

അത്തരത്തില്‍ ഒന്നാണു ഗൂഗിളിന്റെ ഗ്രാസ്‌ഹോപ്പര്‍ ആപ്പ്. പസിലുകളിലൂടെയും ക്വിസിലൂടെയും തുടക്കക്കാരെ ലളിതമായി കോഡിങ് പഠിപ്പിക്കുന്ന ആപ്ലിക്കേഷനാണു ഗ്രാസ്‌ഹോപ്പര്‍. പരീക്ഷണ പദ്ധതികള്‍ക്കുള്ള ഗൂഗിള്‍ വര്‍ക്ക്‌ഷോപ്പായ ഏരിയ 120നു കീഴിലാണ് ഗ്രാസ്‌ഹോപ്പര്‍ അണിയിച്ചൊരുക്കിയത്. 

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആപ്പ് ഇതിനോടകം 16 ലക്ഷത്തോളം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. കോഡിങ്ങിനെ കുറിച്ചു പഠിക്കണമെന്നുണ്ട്. പക്ഷേ, എവിടെ തുടങ്ങണമെന്ന് അറിയില്ല. അങ്ങനെയുള്ളവര്‍ക്കാണ് ഈ പുല്‍ച്ചാടി ഒരു അധ്യാപകനായി മാറുന്നത്. 

വീട്ടമ്മമാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കരിയറില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ സൗജന്യമായി തങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി കോഡിങ് പഠിക്കാം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. യാത്ര ചെയ്യുമ്പോഴോ, സിനിമ ടിക്കറ്റിനു ക്യൂവില്‍ നില്‍ക്കുമ്പോഴോ ഒക്കെ സൗകര്യം പോലെ കോഡിങ് പഠിക്കാം. ഓരോ കോഡിങ് പസിലുകളും അഞ്ചു മുതല്‍ 10 മിനിട്ടു വരെ മാത്രം ദൈര്‍ഘ്യമുള്ളവയായിരിക്കും. ജാവസ്‌ക്രിപ്റ്റ് ഉപയോഗിച്ചാണ് ആപ്പില്‍ കോഡിങ് പരിശീലനം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഗ്രാസ്‌ഹോപ്പര്‍ ലഭ്യമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA