sections
MORE

കൊച്ചിയിൽ തുറക്കുന്നൂ, വിസ്മയച്ചെപ്പ്

mastermind-9
SHARE

നിത്യജീവിതത്തിൽ നമുക്കു സഹായകരമായ ഒരുപിടി കണ്ടുപിടിത്തങ്ങളും ആശയങ്ങളുമായി കേരളത്തിന്റെ ശാസ്ത്രപ്രതിഭകൾ കൊച്ചിയിലേക്ക്. മലയാള മനോരമ – ഐബിഎസ് ‘യുവ മാസ്റ്റർമൈൻഡ്’ സീസൺ 9 ഗ്രാൻഡ് ഫിനാലെയ്ക്ക് കൊച്ചി വേദിയാകും. 19, 20 തീയതികളിൽ കവന്ത്രയിലുള്ള രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് (റീജനൽ സ്പോർട്സ് സെന്റർ) ഫിനാലെ.

19ന് ഫൈനൽ റൗണ്ടിലെത്തിയ പ്രോജക്ടുകളുടെ പ്രദർശനം നടക്കും. രാവിലെ ഒൻപതര മുതൽ വൈകിട്ട് ആറര വരെ സൗജന്യമായി പ്രദർശനം കാണാം. 20 നാണ് പുരസ്കാരവിതരണം. രാവിലെ 10.30 നു നടക്കുന്ന ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ മുഖ്യാഥിതിയായിരിക്കും. പ്രോജക്ട് ധനസഹായമടക്കം ആകെ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു മാസ്റ്റർമൈൻഡിൽ നൽകുന്നത്. പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് ആണ് മാസ്റ്റർമൈൻഡ് പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് സാങ്കേതിക സഹായം നൽകുന്നു.

60 വിസ്മയങ്ങൾ
സ്കൂൾ, കോളജ്, പൊതുജനം എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മൽസരത്തിന്റെ അവസാന റൗണ്ടിലെത്തിയത് 60 പ്രോജക്ടുകളാണ്. ആംഗ്യഭാഷ പരിഭാഷപ്പെടുത്താനുള്ള ആർടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും കടൽവെള്ളത്തിൽനിന്നു ശുദ്ധജലം വേർ‌തിരിക്കാനുള്ള പദ്ധതിയും മുതൽ വീടിന്റെ തറ വൃത്തിയാക്കുമ്പോൾ, മറഞ്ഞിരിക്കുന്ന ഇഴജന്തുക്കളെയും മറ്റും കണ്ടെത്താൻ സഹായിക്കുന്ന മോപ്പും അടുക്കളയിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളും വരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്കു സഹായമാകുന്ന കണ്ടുപിടിത്തങ്ങളാണ് ഇവയെല്ലാം.

പ്രദർശനം കാണാം സൗജന്യമായി

19 രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം. സ്കൂളുകൾക്കും കോളജുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും സന്ദർശന സമയം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. ഇന്നു മതുൽ മനോരമയുടെ ഈ നമ്പറുകളിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയ്‌ക്ക് വിളിച്ച് റജിസ്‌റ്റർ ചെയ്യാം – 0484 4447417, 0484 4447411.പ്രദർശനം കാണാനെത്തുന്നവരെ കാത്ത് രസകരമായ മൽസരങ്ങളുമുണ്ട്.

യുവ മാസ്റ്റർമൈൻഡ്

സംവാദ് വിത് സ്റ്റുഡന്റ്സ്

ആകാശത്തിനപ്പുറവും ചന്ദ്രനും ലക്ഷ്യം വയ്ക്കുന്ന ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്കെല്ലാം ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) മേധാവി ഡോ. കെ. ശിവനാണ് 20 നു 10.30 നു നടക്കുന്ന മാസ്റ്റർമൈൻഡ് പുരസ്കാരച്ചടങ്ങിലെ മുഖ്യാതിഥി.ഡോ. ശിവന്റെ വിദ്യാർഥികളുമായുള്ള സംവാദപരിപാടിയായ ‘സംവാദ് വിത്ത് സ്റ്റുഡന്റ്സി’ന്റെ കേരളത്തിലെ തുടക്കവും പുരസ്കാരവേദിയിൽ നടക്കും.ജനുവരി ഒന്നിന് ബെംഗളൂരിലെ ഐഎസ്ആർഒ ആസ്ഥാനത്ത് തുടക്കമിട്ടതാണ് സംവാദ് വിത്ത് സ്റ്റുഡന്റ്സ്. ബഹിരാകാശഗവേഷണം, ഇന്ത്യയുടെ ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് ഡോ. ശിവൻ ആശയങ്ങൾ പങ്കിടും. മാസ്റ്റർമൈൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുക്കുക.

യുവ മാസ്റ്റർമൈൻഡ് പൊതുജന വിഭാഗം ഫൈനൽ റൗണ്ടിലെത്തിയ പ്രോജക്ടുകൾ: 

1. ഓട്ടമാറ്റിക് കപ് ഹാംഗർ മേക്കിങ് മെഷീൻ 

ടീം: ജി.എസ്. മോഹൻ കുമാർ, ബിന്ദു മോഹൻ, കാർത്തിക് മോഹൻ,ജി.എസ്. അനിൽ കുമാർ , കൊല്ലം

2.ലോ കോസ്റ്റ് മാന്വൽ മിൽക്കിങ് മെഷീൻ

ടീം:ഡോ.ജോൺ ഏബ്രഹാം,വയനാട്

3.ഓട്ടമേറ്റ‍ഡ് പാം ക്ലൈംബിങ് ഡിവൈസ്

ടീം:പി.വി.സുരേഷ്, മലപ്പുറം

4. ഫ്രൂട്ട് ക്രാപ്പർ ആൻഡ് ബനാന ക്രാപ്പർ‌

ടീം:ജിഷോ ജോർജ്, ഷാജി കെ.വർഗീസ്, പോത്താനിക്കാട്

‌5. പോട്ടബിൾ വാട്ടർ ട്രീറ്റ്മെന്റ് കം സ്റ്റോറേജ് സിസ്റ്റം

ടീം:സി.സി.അലോഷ്യസ്,തൃശൂർ

6.എയർക്രാഫ്റ്റ് കൊളീഷൻ പ്രിവൻഷൻ സിസ്റ്റം

ടീം: പി.കെ.പുഷ്പാംഗദൻ,എറണാകുളം

7.ത്രീ ഇൻ വൺ കിച്ചൻ അസിസ്റ്റന്റ്

ടീം:പി.എസ്.ഷാജു, കോഴിക്കോട്

8.എമർജൻസി പവർ കേബിൾ ബ്രേക്കർ‍

ടീം:അദാൻ ഗിൽക്രിസ്റ്റ് ജോയ്, മാപ്രാണം

9.സോളർ പവേഡ് ഹണി എക്സ്ട്രാക്ഷൻ മെഷീൻ

ടീം:ജോസഫ് പീച്ചനാട്ട്,എറണാകുളം

10.റബർ ഷീറ്റ് മേക്കിങ് മെഷീൻ

ടീം:ഒ.എസ് മുഹമ്മദ് ഇസ്മായിൽ, കോട്ടയം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA