sections
MORE

വിദ്യാഭ്യാസ വായ്‌പ : മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോറും കണക്കിലെടുക്കും

Graduation
SHARE

വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്നതിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള ഏജൻസികൾ കൂടുതൽ കരുതലോടെയുള്ള സമീപനം സ്വീകരിച്ചുതുടങ്ങി. വിതരണം ചെയ്‌ത തുകയുടെ തിരിച്ചടവിൽ മുടക്കം വരുത്തുന്നവരുടെ എണ്ണത്തിലെ ക്രമാതീതമായ വർധനയാണു കാരണം. 

പല സ്‌ഥാപനങ്ങളിൽനിന്നും പഠിച്ചിറങ്ങുന്നവർക്കു ജോലി ലഭിക്കാതെ പോകുന്നതോ ജോലി ലഭിച്ചാൽത്തന്നെ നല്ല തോതിലുള്ള വേതനം നേടാൻ കഴിയാത്തതോ മൂലമാണു യഥാസമയം വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിയാത്തതെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ ഗുണനിലവാരം, പ്ലേസ്‌മെന്റ് ചരിത്രം എന്നിവ കൂടി പരിശോധിച്ചശേഷം മാത്രം വായ്‌പ അനുവദിച്ചാൽമതിയെന്നാണ് ഉദ്യോഗസ്‌ഥർക്കു ലഭിച്ചിട്ടുള്ള നിർദേശം.

വിദ്യാർഥിയുമായുള്ള കരാറിൽ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തുക മാത്രമല്ല അവരുടെ ഉടമസ്‌ഥതയിലുള്ള വസ്‌തുവകകൾ ഈടായി രേഖപ്പെടുത്തുകയും ചെയ്യണമെന്നു ചില ബാങ്കുകളും വായ്‌പ ഏജൻസികളും നിർബന്ധിച്ചുതുടങ്ങിയിട്ടുണ്ട്. കരാറുമായി ബന്ധിപ്പിക്കുന്ന മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോർ മികച്ചതായിരിക്കണമെന്നും നിഷ്‌കർഷിക്കുന്നു. 

പഠനവായ്‌പ ഇനത്തിലുള്ള കിട്ടാക്കടം 2015 – ’16ൽ  7.3% മാത്രമായിരുന്നു. എന്നാൽ  2016 – ’17ൽ ഇത് 7.6 ശതമാനമായി. 2017 – ’18 ലെ കണക്കു പ്രകാരം കിട്ടാക്കടം 8.97 ശതമാനത്തിലേക്കാണ് കുതിച്ചുയർന്നിരിക്കുന്നത്. തിരിച്ചുകിട്ടാതായിരിക്കുന്ന തുക ഏഴായിരത്തോളം കോടി രൂപ. 

പഠന വായ്‌പയുടെ വിപണി വിഹിതം

വാണിജ്യ ബാങ്കുകൾ - 73300 കോടി രൂപ

ബാങ്ക് ഇതര ധനസ്‌ഥാപനങ്ങൾ - 5000 കോടി രൂപ

സഹകരണ ബാങ്കുകൾ - 2000 കോടി രൂപ

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA