sections
MORE

യുവ മാസ്റ്റർമൈൻഡ്’ 19നും 20നും കൊച്ചിയിൽ

master-mind
SHARE

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കൈപിടിച്ച്, നിത്യജീവിതത്തിലെ വിവിധ പ്രശ്നങ്ങൾക്ക് കേരളത്തിലെ സ്കൂൾ, കോളജ് വിദ്യാർഥികൾ കണ്ടെത്തിയ പരിഹാരങ്ങളുടെ കലവറയുമായി ‘മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ്’ 19നും 20നും കൊച്ചിയിൽ നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണു പരിപാടി. വിദ്യാർഥികൾക്കൊപ്പം മുതിർന്നവരുടെ കണ്ടുപിടിത്തങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ടാകും.

ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ പ്രോജക്ടുകളുടെ പ്രദർശനം. അടുക്കളയിൽ മുതൽ ആശുപത്രിയിൽ വരെ പ്രയോജനകരമായ ഒട്ടേറെ ആശയങ്ങളുടെ സാക്ഷാത്കാരമാണു പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. സ്കൂളുകൾക്കും കോളജുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും സന്ദർശന സമയം മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമുണ്ട്. രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയ്‌ക്ക് ഈ നമ്പരുകളിൽ റജിസ്‌റ്റർ ചെയ്യാം – 0484 4447417, 0484 4447411.

യുവ മാസ്റ്റർമൈൻഡ്

ഞായറാഴ്ച രാവിലെ 10.30 നു നടക്കുന്ന ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും. മാസ്റ്റർമൈൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ വിദ്യാർഥികളുമായി ഡോ. ശിവൻ നടത്തുന്ന സംവാദ പരിപാടി, ‘സംവാദ് വിത് സ്റ്റുഡന്റ്സ്’ ഇതോടൊപ്പം നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA