സ്കൂളുകളിൽ ഹൈടെക് ലാബിന് 292 കോടി

kottayam-computer-lab
SHARE

ലാബുകൾ വരുന്നത്  9941 സ്കൂളുകളിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഹൈടെക്‌ ലാബ് സ്ഥാപിക്കുന്നതിന് 292 കോടി രൂപ അനുവദിക്കാൻ കിഫ്ബി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

പദ്ധതിയുടെ ഭാഗമായി 9941 സ്കൂളുകളിൽ ഹൈടെക്‌ ലാബുകൾ നിലവിൽ വരും. ഇതിനായി 55,086 ലാപ് ടോപ്പുകൾ, 23,170 മൾട്ടി മീഡിയ പ്രൊജക്ടറുകൾ, 5,644 മൾട്ടി ഫംക്ഷൻ പ്രിന്റർ, 55,086 യുഎസ്ബി സ്പീക്കറുകൾ എന്നിവ വാങ്ങും. 45 ഇഞ്ച് വലിപ്പമുള്ള 3248 എൽഇഡി ടിവികളും സ്കൂളുകൾക്കായി വാങ്ങി വിതരണം ചെയ്യും.

എട്ടു മുതൽ 12 വരെയുള്ള ക്ലാസ് മുറികൾ ഹൈടെക്  ആക്കി മാറ്റിയതിന്റെ തുടർച്ചയായിട്ടാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകാർക്കായി ഹൈടെക്‌ ലാബ് സ്ഥാപിക്കുന്നത്. ഈ വിദ്യാർഥികളുടെ ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നില്ല. പകരം ഇവരെ പഠിപ്പിക്കുന്നതിന് ആവശ്യമായ ലാബ് ഒരുക്കുകയാണു ചെയ്യുക.

ഏറ്റവും കുറച്ചു കുട്ടികളുള്ള സ്കൂളുകളിൽ രണ്ടു ലാപ്ടോപ് വീതവും ഏറ്റവും കൂടുതൽ ഉള്ളിടത്ത് 20 ലാപ്ടോപ് വീതവും വിതരണം ചെയ്യും. ഒന്നു മുതൽ 10 വരെ ക്ലാസുകാർക്കു മൾട്ടി മീഡിയ പ്രൊജക്ടറുകൾ ഉപയോഗിക്കാം. 9941 സ്കൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും നിലവിൽ വരും.

പണം അനുവദിച്ച സാഹചര്യത്തിൽ പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് ഉടൻ ടെൻഡർ നൽകും.ജൂൺ ഒന്നിനു  സ്കൂൾ തുറക്കും മുമ്പ് ഇവയുടെ വിതരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൈറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ അൻവർ സാദത്ത് അറിയിച്ചു.

വിദ്യാഭ്യാസ  ആനുകൂല്യം  നൽകാൻ  200 കോടി

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒഇസി /എസ്ഇബിസി വിഭാഗങ്ങൾക്കു വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതിന് 200 കോടി രൂപ സർക്കാർ അനുവദിച്ചു. ഈ വർഷം ബജറ്റ് വിഹിതമായി ലഭിച്ച 223 കോടി രൂപയ്ക്കു പുറമെയാണിത്. ഇതോടെ ഒഇസി/എസ്ഇബിസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിൽ ഉണ്ടായിരുന്ന കുടിശിക പൂർണമായും തീരും. അടുത്ത വർഷം മുതൽ കുടിശിക ഇല്ലാതെ വിദ്യാഭ്യാസ ആനുകൂല്യം നൽകുമെന്നും സർക്കാർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA