sections
MORE

യുവ മാസ്റ്റർമൈൻഡിൽ കിടിലൻ ആശയങ്ങളുമായി സ്‌കൂൾ കുട്ടികള്‍

yuva2-t
SHARE

മെഴുകുതിരിച്ചൂടിൽ നിന്ന് ഫോൺ ചാർജ് ചെയ്യാം! തമാശയല്ല, കാര്യമാണ്. മഴയോ കാറ്റോ വന്നു പോയാൽ കറന്റ് ആ വഴിയേ പോകുമെന്നുറപ്പാണ്. പിടിവിട്ടു പോകുന്ന പ്രകൃതി ദുരന്തങ്ങളാണെങ്കിൽ സീൻ മാറും. അവിടെയാണീ കുട്ടി ടെക്‌നോളജി തുണയാവുക. മെഴുകുതിരി കത്തിച്ചാൽ മാത്രം മതി. ചൂടു കൊള്ളുന്നതിനൊപ്പം ബാറ്ററിയും ചാർജാവും. 

ജ്യൂസ് കുടിച്ചു പുല്ലു പോലെ വലിച്ചെറിയുന്ന സ്‌ട്രോ എങ്ങനെയൊക്കെ പണി തരുമെന്നു ചിന്തിച്ചിട്ടുണ്ടോ? പരിസ്ഥിതിക്കു മുതൽ ആരോഗ്യത്തിനു വരെ വില്ലനാവുന്ന സ്‌ട്രോയ്ക്കു പകരം ജ്യൂസിനൊപ്പം കുടിച്ചിറക്കാവുന്ന സ്‌ട്രോ ഉണ്ടെങ്കിലോ? എന്നാലങ്ങനെയൊരു സ്‌ട്രോ കാണാൻ തയാറായിക്കോളൂ. സ്‌ട്രോ ജീർണിക്കാതെ കിടന്നു മണ്ണിനുണ്ടാവുന്ന പ്രശ്‌നങ്ങൾ തൊട്ടു രോഗങ്ങൾ പകരുമെന്ന പേടിയും വേണ്ട.

പ്ലാസ്റ്റിക് സാനിറ്ററി പാഡുകൾക്കു കുളവാഴ കൊണ്ടൊരു ബദൽ! വലിച്ചെറിഞ്ഞു കളയുന്ന നാപ്കിനുകൾ ഉണ്ടാക്കുന്ന ചില്ലറയല്ലാത്ത പ്രശ്‌നങ്ങൾക്കു പരിഹാരമാകുന്ന കുളവാഴയും അത്ര ചില്ലറക്കാരനൊന്നുമല്ല. കുളവാഴയും തുണിയും ചേർത്തുണ്ടാക്കുന്ന നാപ്കിൻ ശുചിത്വ പ്രശ്‌നങ്ങൾക്കു പരിഹാരമാവും. വലിച്ചെറിഞ്ഞു കളഞ്ഞാലും വളരും.

മദ്യപിച്ചു ഡ്രൈവ് ചെയ്യാനൊരുങ്ങിയാൽ വണ്ടി തന്നെ ചെവിക്കു പിടിച്ചാലോ? ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവരെ മര്യാദ പഠിപ്പിക്കുന്ന കണിശക്കാരൻ വണ്ടി! ഇതിലെ സെൻസറുകൾക്കു മദ്യപിച്ചിട്ടുണ്ടെങ്കിൽ കൃത്യമായി അറിയാനാവും. ഒരടി മുന്നോട്ടു നീങ്ങുന്നതു പോയിട്ട് ഓണാവാനേ വയ്യെന്നു വണ്ടി സുല്ലിടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA