sections
MORE

പുതു തലമുറയിലെ ബഹിരാകാശ ശാസ്ത്രജ്ഞരെ തേടി ‘യങ് സയന്റിസ്റ്റ്’ പദ്ധതി

isro-t
SHARE

ന്യൂഡൽഹി ∙ വിദ്യാർഥികളിൽ നിന്നു ബഹിരാകാശ ശാസ്ത്രജ്ഞരെ കണ്ടെത്താനുള്ള ‘യങ് സയന്റിസ്റ്റ്’ പദ്ധതിക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐഎസ്ആർഒ) രൂപം നൽകി. ഇതിനായി അഗർത്തല, ജലന്തർ, റൂർക്കി, നാഗ്പുർ, ഇൻഡോർ, തിരുനൽവേലി എന്നിവിടങ്ങളിൽ പരിശീലനകേന്ദ്രങ്ങൾ തുറക്കും. ഓരോ സംസ്ഥാനത്തു നിന്നും 3 വീതം കുട്ടികളെയാണു തിരഞ്ഞെടുക്കുക.

കുട്ടികളിൽ ബഹിരാകാശ കൗതുകം വളർത്തുകയാണു പദ്ധതിയുടെ ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ പറഞ്ഞു. തൽപരരായ കൂടുതൽ വിദ്യാർഥികളുണ്ടെങ്കിൽ പദ്ധതി വിപുലീകരിക്കും.

ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതികൾക്കും തുടർ ഗവേഷണ പദ്ധതികൾക്കും മാനവശേഷി കണ്ടെത്താൻ പദ്ധതി സഹായിക്കുമെന്നാണു പ്രതീക്ഷ. പരിശീലനകാലത്തെ ചെലവുകൾ ഇസ്രോ വഹിക്കും. പഴയ വിക്ഷേപണ വാഹനങ്ങളുടെ ഘടകങ്ങൾ വിദ്യാർഥികളുടെ പരീക്ഷണ പദ്ധതികൾക്കു വിട്ടുകൊടുക്കും.

ഗഗൻയാൻ വാഹനം കരയിൽ തിരിച്ചിറങ്ങും

ബഹിരാകാശ യാത്രയ്ക്കുള്ള പുനരുപയോഗ വിക്ഷേപണ വാഹനം കരയിൽ തന്നെ തിരിച്ചിറക്കാൻ ല‌ക്ഷ്യമിട്ടു ഗവേഷണം പുരോഗമിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ. കടലിൽ പതിക്കും വിധമായിരുന്നു വാഹനത്തിന്റെ ആദ്യ രൂപകൽപന.

ഗഗൻയാൻ ബഹി‌രാകാശ യാത്രാ പദ്ധതിയുടെ ഭാഗമായി ‘ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ’ സ്ഥാപിക്കും. ഹ്യൂമനോയ്ഡുകളെ ഉപയോഗിച്ചു നടത്തുന്ന പരിശീലനപ്പറക്കലിനു ശേഷമാണ് 2022 ൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുക. പൈലറ്റുമാരായിരിക്കും ഇന്ത്യയുടെ ആദ്യ ഗഗനചാരികൾ.

 ചന്ദ്രയാൻ 2 വൈകും

ഈ മാസം നടത്താനിരുന്ന ചന്ദ്രയാൻ 2 വിക്ഷേപണം ഏപ്രിലിലേക്കു മാറ്റി. ലാൻഡറിൽ സാങ്കേതിക പരിഷ്കരണങ്ങൾ വേണ്ടി വന്നതു കൊണ്ടാണു വിക്ഷേപണ തീയതി പലവട്ടം മാറ്റേണ്ടി വന്നതെന്നാണു വിശദീകരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA